ധാരാവി ഡിവൈൻ ബ്ലസ്സിങ്ങ്സ് ഉണർവ് യോഗം സമാപിച്ചു
മുംബൈ: ദി മെത്തഡിസ്റ്റ് കന്നട സഭയുടെ ആഭിമുഖ്യത്തിൽ ധാരാവി ചേരിപ്രദേശത്തെ വിശ്വാസികൾക്കായി നടത്തിയ ധാരാവി ഡിവൈൻ ബ്ലസ്സിങ്ങ്സ് ഉണർവ് യോഗം സമാപിച്ചു.
നവംബർ 25, 26 തീയതികളിൽ മോർണിങ് സ്റ്റാർ സ്ക്കൂൾ ഹാളിൽ നടത്തിയ ഉൺവ് യോഗത്തിൽ വിക്ടറി ഇൻറർനാഷനൽ എ.ജി സഭാ സീനിയർ പാസ്റ്റർ ഡോ.രവി മണി മുഖ്യ പ്രസംഗകനായിരുന്നു.
ധാരാവി യുവജനങ്ങളും ഗുൽബർഗ പാസ്റ്റർ ശിരോമണിയും ചേർന്ന് ഗാനശുശൂഷ നടത്തി.
മുംബൈ ധാരാവിയിലെ കന്നട ഭാഷക്കാരായ ആയിരക്കണക്കിന് ശുശ്രൂഷകരും വിശ്വാസികളും യോഗത്തിൽ പങ്കെടുത്തു.
പാസ്റ്റർമാരായ റവ.ആനന്ദ് ആർ.മേത്രി, റവ.ജെയിംസ് വി.കുമാർ, ബ്രദർ.രാജു അസാദി എന്നിവർ യോഗത്തിന് നേതൃത്യം നൽകി.