റവ: സി.സി തോമസ് ചര്‍ച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യന്‍ സുപ്രണ്ട്
റവ: സി. സി തോമസ് ചര്‍ച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യന്‍ സുപ്രണ്ട്
മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റിവ് ബിഷപ്പും ഓള്‍ ഇന്‍ഡ്യാ ഗവേണിംഗ് ബോഡി ചെയര്‍മാനുമായ റവ: സി. സി തോമസ് ചര്‍ച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യന്‍ സൂപ്രണ്ടന്റായി നിയമിതനായി. 2024 ജൂലൈ 8 മുതല്‍ 12 വരെ അമേരിക്കയിലെ ഇന്‍ഡ്യാനപോളിസ് സംസ്ഥാനത്തിലെ ഇന്‍ഡ്യാനയില്‍ നടക്കുന്ന സഭയുടെ അന്തര്‍ദ്ദേശിയ സമ്മേളനത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുകയും തുടര്‍ന്ന് അദ്ദേഹം പ്രസ്തുത ചുമതല ഏറ്റെടുക്കുകയും ചെയ്യും. കഴിഞ്ഞ 14 വര്‍ഷങ്ങള്‍ റീജിയണല്‍ സൂപ്രണ്ടന്റായി സേവനം അനുഷ്ടിച്ച റവ. കെന്‍ ആന്‍ഡേഴ്‌സണ്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ചര്‍ച്ച് ഓഫ് ഗോഡ് വേള്‍ഡ് മിഷന്‍ റവ. സി. സി തോമസിനെ സൗത്ത് ഏഷ്യന്‍ സുപ്രണ്ടന്റായി നീയമിച്ചത്. 191 രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഏഷ്യന്‍ വംശജന്‍ ഇന്‍ഡ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ ചുമതലയില്‍ സൂപ്രണ്ടന്റായി നീയമിതനാകുന്നത്.കഴിഞ്ഞ 8വര്‍ഷങ്ങളില്‍ കേരളാ സ്‌റ്റേറ്റ് ഓവര്‍സീയര്‍ എന്ന നിലയിയിലും ഇന്ത്യയിലെ ചര്‍ച്ച് ഓഫ് ഗോഡിന്റെ ചെയര്‍മാന്‍ എന്ന നിലയിലും നല്‍കിയ നേതൃത്വപാടവത്തിനും പ്രവര്‍ത്തന മികവിനുമുള്ള അംഗീകാരമാണ് പുതിയ പദവി. സൗത്ത് ഏഷ്യന്‍ സൂപ്രണ്ടന്റിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത് ചര്‍ച്ച് ഓഫ് ഗോഡിന്റെ ഏഷ്യയിലെ ഏറ്റവും വലിയ പ്രവര്‍ത്തന മേഖലയായ ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റിന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് സ്ഥിതി ചെയ്യുന്ന മുളക്കുഴയില്‍ ആയിരിക്കും എന്ന് വേള്‍ഡ് മിഷനില്‍ നിന്നും ലഭിച്ച അറിയിപ്പ്. അതോടൊപ്പം ചര്‍ച്ച് ഓഫ് ഗോഡ് ഓള്‍ ഇന്‍ഡ്യാ ഗവേണിംഗ് ബോഡി ചെയര്‍മാനായും റവ. സി. സി തോമസ് പ്രവര്‍ത്തിക്കും. 1913ല്‍ യശശ്ശീരനായ റവ: കുക്ക് സായിപ്പിനാല്‍ ഇന്‍ഡ്യയില്‍ വിശേഷാല്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതാണ് ചര്‍ച്ച് ഓഫ് ഗോഡ് ഇന്ത്യ. പ്ര കേരളാ സ്‌റ്റേറ്റിന് ലഭിക്കുന്ന അംഗീകരമായാണ് ഇത് കാണുന്നത്.
മുളക്കുഴ ചിറയില്‍ വീട്ടില്‍ സി.ഐ. ചാക്കോ തങ്കമ്മ ചാക്കോ എന്നിവരുടെ മകനായി 1964 ഫെബ്രുവരി 4ാം തീയതി ജനിച്ച പാസ്റ്റര്‍ സി. സി തോമസ് 2016 സെപ്റ്റംബറിലാണ് ഇന്‍ഡ്യാ ദൈവസഭയുടെ ഓവര്‍സിയറായി ചുമതല ഏറ്റത്. ചുമതല ഏറ്റ അന്നു മുതല്‍ വ്യക്തമായ പദ്ധതികളോടെ സഭയുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവച്ചത്.
പുനലൂര്‍, മണക്കാല എന്നിവിടങ്ങളില്‍ വേദ പഠനം നടത്തിയനന്തരം ഫിലിപ്പിയന്‍സിലും അമേരിക്കയിലുംവേദശാസ്ത്രത്തില്‍ ഉപരി പഠനം നടത്തി. അമേരിക്കയിലെ ടെന്നസിയില്‍ സഭാ ശുശ്രൂഷകനായി 8 വര്‍ഷം സേവനം അനുഷ്ഠിച്ചു. കേരളത്തില്‍ ഡിസ്ട്രിക്ട് പാസ്റ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1994-2007 വര്‍ഷങ്ങളില്‍ മുളക്കുഴ മൗണ്ട് സിയോന്‍ ബൈബിള്‍ കോളേജില്‍ അദ്ധ്യാപകനായിരുന്നു. 1999 മുതല്‍ തിരുവല്ല ഐസിറ്റിഎസ് രജിസ്ട്രാറായി പ്രവര്‍ത്തിച്ചു.2002 ല്‍ ഐസിറ്റിഎസിന്റെ അഡ്മിനിസ്‌ട്രേറ്ററായി വേള്‍ഡ് മിഷന്‍ നിയമിച്ചു. സഭയുടെ യുവജന പ്രസ്ഥാനമായ വൈ. പി. ഇ യുടെ പ്രസിഡന്റ്, ഐസിറ്റിഎസ് അഡ്മിനിസ്‌ട്രേറ്റര്‍, കൗണ്‍സില്‍ മെമ്പര്‍ തുടങ്ങി വിവിധ ശുശ്രൂഷാ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിരുന്നു. ഭാര്യ: സുനു തോമസ്. മക്കള്‍: ഗ്രാന്റ് തോമസ്, നഥനയേല്‍ തോമസ്. മരുമക്കള്‍:നാന്‍സി തോമസ്, ഷാരണ്‍ വര്‍ഗീസ് കൊച്ചുമക്കള്‍:അരിയേലാ, എസക്കിയേല്‍, സമാറ