സുവി.ഡോ. ജെ.വിൽസന്റെ സംസ്കാരം ഓഗസ്റ്റ് 30ന്

സുവി.ഡോ. ജെ.വിൽസന്റെ സംസ്കാരം ഓഗസ്റ്റ് 30ന്

തിരുവനന്തപുരം : കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട പ്രശസ്ത സുവിശേഷ പ്രവർത്തകനും ലവ് ആർമി ക്രൂസേഡ് മിനിസ്ട്രിയുടെ സ്ഥാപകനും ഡയറക്ടറുമായ പ്രാർത്ഥന മനുഷ്യൻ സുവി.ഡോ. ജെ.വിൽസന്റെ സംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 30ന് രാവിലെ 8 മുതൽ  2 മണി വരെ നടക്കുന്ന പൊതുദർശനത്തിന് ശേഷം ഉച്ചക്ക് 2 മുതൽ ലവ് ആർമി സെന്ററിൽ  നടക്കും.  

ഓഗസ്റ്റ് 27ന്  അദ്ദേഹത്തിന്റെ പോത്തൻകോട്  അയിരൂപ്പാറ LAC ഭവനിൽ ഭൗതീക ശരീരം  കൊണ്ടുവരും. തുടർന്ന് 
ഓഗസ്റ്റ് 28 തിങ്കൾ രാത്രി 9 വരെ ഭവനത്തിലും, ശേഷം ഓഗസ്റ്റ് 29ന് ലൗ ആർമി സെന്ററിലും പൊതുദർശനം ഉണ്ടായിരിക്കും. 

ഭാര്യ : സുജ. മക്കൾ : എബിൻ, ജിബിൻ, മരുമകൾ: റോഷിൻ.

ഭാരതത്തിലെ എല്ലാ ജില്ലകളിലും യാത്ര ചെയ്തു ഒരു ജില്ലയിൽ അവിടെയുള്ള ദൈവദാസന്മാരെ കൂട്ടി മൂന്ന് മണിക്കൂർ എന്ന ക്രമത്തിൽ പ്രാർത്ഥനകൾ നടത്തി 325 ജില്ലകൾ പിന്നിട്ടു ഹരിയാനയിലെ റീവാരി ജില്ലയിൽ ഇന്നലെ വൈകുന്നേരം എത്തിച്ചേരുകയും അവിടെ ഒരു സ്കൂളിൽ സംഘടിപ്പിച്ച പ്രാർത്ഥനയിൽ വചന സന്ദേശം നൽകിയ ശേഷം തുടർന്നുള്ള മടക്കയാത്രയിൽ യാത്രാമധ്യേ വാഹനം ഓടിക്കുമ്പോൾ ദേഹ അസ്വാസ്ഥ്യം ഉണ്ടാകുകയും തുടർന്ന് മരണപെടുകയും ആയിരുന്നു. 59 വയസ് ആയിരുന്നു.തിരുവനന്തപുരം പോത്തൻ കോട് സ്വദേശിയായിരുന്നു.

നെയ്യാറ്റിൻകര പരശുവയ്ക്കൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘടനയ്ക്ക് 300 ലധികം മിഷനറിമാരുണ്ട്. മിഷനറി ലീഡർ, ചർച്ച് പ്ലാന്റർ , ഗിദെയോൻ പ്രെയർ മൂവ്മെന്റിന്റെ സ്ഥാപകൻ , കൺവൻഷൻ പ്രസംഗകൻ ഗ്രന്ഥ രചിയിതാവ്, ലീഡർഷിപ്പ് ട്രെയിനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നാഗ്പൂരിൽ ഭാരത സുവിശേഷീകരണത്തിനായുള്ള മിഷൻ സെന്ററും ബൈബിൾ പരീശീലന കേന്ദ്രവും ഉണ്ട്. പരസ്യ യോഗങ്ങൾ, പ്രാർത്ഥനാ യാത്രകൾ, മൊബൈൽ മിഷൻ ടൂർ എന്നിവ നിരന്തരം നടത്തിയിരുന്നു.

Advertisement