ഖത്തറിൽ QMPC വാർഷിക കൺവെൻഷൻ ഡിസം. 9 മുതൽ
ദോഹ: ഖത്തറിലെ മലയാളി പെന്തെക്കോസ്ത് വിശ്വാസികളുടെ ഏറ്റവും ശ്രദ്ധേയമായ ആത്മീയ സംഗമങ്ങളിലൊന്നായ ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷന്റെ (QMPC) 22-ാമത് വാർഷിക കൺവെൻഷൻ ഡിസംബർ 9, 10, 11 തീയതികളിൽ IDCC ക്രമീകരിച്ചിരിക്കുന്ന ടെൻ്റിൽ നടക്കും. പാസ്റ്റർ ബി.മോനച്ചൻ (കായംകുളം) മുഖ്യപ്രഭാഷണം നടത്തും.
ഖത്തറിലെ 20 പെന്തെക്കോസ്ത് സഭകൾ ഒരുമിച്ചു ചേർന്നു നടത്തുന്ന കൂട്ടായ്മയാണ് ഈ മഹാ സംഗമം. ഈ മഹാസംഗമത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന് 20 സഭകളിൽ നിന്നുള്ള സഹോദരി സഹോദരന്മാർ ചേർന്നുള്ള ഗാന ശുശ്രൂഷയായിരിക്കും
പതിനൊന്നാം തീയതി വെള്ളിയാഴ്ച നടത്തപ്പെടുന്ന സംയുക്ത സഭായോഗത്തോടും കർത്തൃമേശയോടും കൂടെ മഹാസമ്മേളനം പര്യവസാനിക്കും.



