അസംബ്ളീസ് ഓഫ് മലയാളം ഡിസ്ട്രിക്ട് ഖത്തർ സെക്ഷൻ രൂപീകൃതമായി

ദോഹ: അസംബ്ളീസ് ഓഫ് മലയാളം ഡിസ്ട്രിക്ട് ഖത്തർ സെക്ഷൻ ഉദ്ഘാടനവും ഏകദിന കൺവൻഷനും സെപ്റ്റംബർ 26നു വൈകിട്ട് 07.30 മുതൽ ഐഡിസിസി ബിൽഡിംഗ് നമ്പർ 2 ഹാൾ നമ്പർ 1(ബെഥേൽ AG) യിൽ നടന്നു . അസംബ്ളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് അസിസ്റ്റന്റ് സൂപ്രണ്ട് പാസ്റ്റർ തോമസ് ഫിലിപ്പ് ഉദ്ഘാടനം നിർവഹിക്കുകയും മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.

ഖത്തർ സെക്ഷൻ പ്രെസ്ബിറ്റർ പാസ്റ്റർ പി എം ജോർജ് അധ്യക്ഷനായിരുന്നു. ഖത്തർ എ ജി സെക്ഷൻ ക്വയർ ഗാന ശുശ്രുഷയ്ക്ക് നേതൃത്വം നൽകി. പ്രഥമ സെക്ഷൻകൂട്ടായ്മയിൽ 3 സഭകൾ ഉൾപ്പെടുന്ന, 14 ശ്രശ്രുഷകന്മാരെയും വിവിധ ഡിപ്പാർട്മെന്റ്(സൺഡേ സ്കൂൾ, സി എ, ഡബ്ലിയു. എം സി, മിഷൻസ്,പ്രയർ ഡിപ്പാർട്മെന്റ്,ദൂതൻ ) നേതൃനിരയെയും പ്രാർത്ഥിച്ചു അനുഗ്രഹിച്ചു. വിവിധ സഭാപ്രതിനിധികളും, വിശ്വാസ സമൂഹവും പങ്കെടുത്തു. റോയ് വർഗീസ് സ്വാഗതവും,സെക്ഷൻ ട്രഷറർ പാസ്റ്റർ തോമസ്കുട്ടി നന്ദിയും പ്രകാശിപ്പിച്ചു.




