ഒ.എം.ബുക്സ് പുസ്തകമേള നവം. 1 മുതൽ ബെംഗളുരിൽ


ഒ.എം.ബുക്സ് പുസ്തകമേള നവം. 1 മുതൽ ബെംഗളുരിൽ
ad
ad
ad

ബെംഗളുരു: ക്രിസ്തീയ സാഹിത്യ പുസ്തകങ്ങളുടെ ഏറ്റവും വലിയ പ്രസാധകരും വിതരണക്കാരുമായ  ഒ.എം.ബുക്സ്, നവംബർ 1 മുതൽ 14 വരെ ഔട്ടർ റിംങ് റോഡിന് സമീപം കല്യാൺ നഗർ ഒ എം പുസ്തകശാല കെട്ടിടത്തിൽ ബെംഗളൂരു ക്രിസ്ത്യൻ പുസ്തകമേള നടക്കും. വിവിധ ഭാഷകളിലുള്ള ബൈബിളുകൾ , ധ്യാന ഗ്രന്ഥങ്ങൾ , ബൈബിൾ നിഘണ്ടു , ബൈബിൾ കമന്ററികൾ, പഠന ഗ്രന്ഥങ്ങൾ, വേദശാസ്ത്രം തുടങ്ങി പതിനായിരത്തിൽപരം വ്യത്യസ്ത ശീർഷകങ്ങളിലുള്ള ഗ്രന്ഥങ്ങൾ മേളയിൽ ഒരുക്കിയിട്ടുണ്ട്. ദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് 7.30 വരെയും ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് 2 നും നടക്കുന്ന മേള 14 ന് സമാപിക്കും.

പുസ്തകശാലയിലെ രണ്ടാം നിലയിൽ ഗിഫ്റ്റ് ലൈൻ ഗാലറി വിഭാഗവും പ്രവർത്തിക്കുന്നതൊടൊപ്പം , പുസ്തകങ്ങൾ വാങ്ങുന്നവർക്ക് വിലക്കിഴിവും ലഭിക്കുമെന്ന് ഒഎം.ബുക്സ് മാനേജർ ജോൺ പി. ജേക്കബ് അറിയിച്ചു. ഫോൺ . 080254 52850 , 83100 12850 (advertisement)