ദോഹ എബെനേസർ പെന്തെക്കോസ്തൽ അസംബ്ലിയുടെ കൺവൻഷൻ നവം. 4 മുതൽ
ദോഹ: ഖത്തറിലെ ദോഹ എബെനേസർ പെന്തെക്കോസ്തൽ അസംബ്ലിയുടെ വാർഷിക കൺവൻഷൻ നവംബർ 4, 5, 6 തീയതികളിൽ ദോഹയിലെ IDCC കോംപ്ലക്സ്, ബിൽഡിങ് നമ്പർ 2, ഹാൾ നമ്പർ 6-ൽ നടക്കും. പാസ്റ്റർ ജോ തോമസ് കൺവൻഷനിൽ മുഖ്യസന്ദേശങ്ങൾ നൽകും. EPA ചർച്ച് ക്വയർ സംഗീതശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
നവംബർ 4 ബുധൻ, 5 വ്യാഴം തീയതികളിൽ വൈകിട്ട് 7 മുതൽ രാത്രി 9.30 വരെയും നവംബർ 6 വെള്ളിയാഴ്ച വൈകിട്ട് 6.30 മുതൽ രാത്രി 9.30 വരെയുമാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
വിവരങ്ങൾക്ക്: പാസ്റ്റർ കെ. കോശി — +974 7772 5978
Advertisement





































