ബഹ്റൈൻ BMCC ഗോസ്പൽ മീറ്റിംഗിന് ഉജ്ജ്വല സമാപനം
മനാമ: BMCC യുടെ നേതൃത്വത്തിൽ ഒക്ടോബർ 24 ശനിയാഴ്ച വൈകിട്ട് സെഗയ എജി ചർച്ച് ഹാളിൽ നടന്ന ഗോസ്പൽ മീറ്റിംഗിന് അനുഗ്രഹീത സമാപ്തി.

ലേബർ ക്യാമ്പുകളിൽ ഒറ്റപ്പെട്ടു കഴിയുന്ന വിവിധ ഭാഷക്കാരായ സാധാരണക്കാരായ തൊഴിലാളികളെ ലക്ഷ്യം വെച്ച് നടന്ന ഗോസ്പൽ മീറ്റിംഗിൽ BMCC ക്വയർ വിവിധ ഭാഷകളിൽ ആലപിച്ച ഗാനങ്ങൾ കേൾവിക്കാരിൽ സന്തോഷവും ആശ്വാസവും പകർന്നു. ഇവാ. ഗോഡ്സൺ പി എസ് നൽകിയ സുവിശേഷ സന്ദേശം പാപത്തെക്കുറിച്ച് ബോധ്യം വരുത്തുന്നതും രക്ഷകനായ യേശുവിനെ ചൂണ്ടിക്കാണിക്കുന്നതുമായിരുന്നു. ഈ ശുശ്രൂഷയിൽ ഗിഡിയൻസ് ഇന്റർനാഷണലും പങ്കുചേർന്നു.
വാർത്ത: പാസ്റ്റർ ബിജു ഹെബ്രോൻ, ബഹ്റൈൻ.




