QMPC-വി ബിഎസിന് ഇന്ന് ഒക്ടോ. 27 ന് തുടക്കം
ദോഹ: ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷൻ നടത്തുന്ന വിബിഎസ് ഒക്ടോബർ 27,28,29,31 തീയതികളിൽ റിലീജിയസ് കോംപ്ലക്സിലെ ബിൽഡിംഗ് നമ്പർ രണ്ടിലുള്ള വിവിധ ഹോളുകളിലായി നടക്കും. ആത്മീക ഉത്തേജനപ്രദമായ ഒട്ടനവധി സെഷനുകൾ , കൂടാതെ ആവേശകരമായ ആര്‍ട്ട് ആൻഡ് ക്രാഫ്റ്റ്, ഗെയിംസ് ആൻഡ് സോങ് സെഷൻസ് ഉണ്ടാകും.
വിവിധ ഗ്രൂപ്പുകളിലായി 600 ൽ പരം കുഞ്ഞുങ്ങൾ വി.ബി.എസിൽ പങ്കെടുക്കും. പാസ്റ്റർ റെന്നി വെസ്ലിയുടെ നേതൃത്വത്തിലുള്ള ട്രാൻസ്ഫോർമേഴ്‌സ് ടീമിനോടൊപ്പം QMPC സഭകളിലെ നൂറിലധികം അധ്യാപകരും വോളണ്ടിയേഴ്സും വിബിഎസിന്റെ സുഖമമായ നടത്തിപ്പിനായി പ്രവർത്തിച്ചുവരുന്നു.
"ഫെയ്സ് ദ ജയൻറ് "എന്ന ചിന്താവിഷയത്തെ ആസ്പദമാക്കിയാണ് ക്ലാസ്സുകൾ. എല്ലാ ദിവസവും മാതാപിതാക്കൾക്ക് വേണ്ടി പ്രത്യേക ക്ലാസുകൾ ഉണ്ടായിരിക്കും.
വാർത്ത: കെ.ബി.ഐസക്




