ബഹ്റൈൻ ശാരോൻ ഫെലോഷിപ്പ് ചർച്ച് 40-ാം വാർഷികം ഒക്ടോ.15 ന്


ബഹ്റൈൻ ശാരോൻ ഫെലോഷിപ്പ് ചർച്ച് 40-ാം വാർഷികം ഒക്ടോ.15 ന്
ad
ad
ad

മനാമ: ബഹ്റൈൻ ശാരോൻ ഫെലോഷിപ്പ് ചർച്ച് 40-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന സ്തോത്രാരാധന ശുശ്രൂഷ, സഭയുടെ സ്ഥാപക ദിനമായ ഒക്ടോബർ 15 വ്യാഴാഴ്ച വൈകിട്ട് 7  മുതൽ സെഗയ ശാരോൻ ഹാളിൽ നടക്കും. സഭയുടെ സ്ഥാപകരിൽ ഒരാളും മുൻ ശുശ്രൂഷകനുമായ പാസ്റ്റർ പി.സി. ചാണ്ടി (യുഎസ്) മുഖ്യ പ്രഭാഷണം നടത്തും. സഭാ സീനിയർ പാസ്റ്റർ പി.സി. വർഗീസ്, പ്രാരംഭകാല ശുശ്രൂഷകൻ പാസ്റ്റർ മാത്യൂസ് ജോർജ്, വിവിധ ക്രൈസ്തവ സഭാ സംഘടനാ പ്രതിനിധികൾ എന്നിവർ ആശംസകൾ അറിയിക്കും. സഭാശുശ്രൂഷകൻ പാസ്റ്റർ ടൈറ്റസ് ജോൺസൻ അദ്ധ്യക്ഷത വഹിക്കും.

വാർത്ത: പാസ്റ്റർ ബിജു ഹെബ്രോൻ, ബഹ്റൈൻ

Advertisement