ഒപിഎ നാഷണൽ കോൺഫറൻസ് നവം. 26ന് മസ്കറ്റിൽ


ഒപിഎ നാഷണൽ കോൺഫറൻസ് നവം. 26ന് മസ്കറ്റിൽ

സന്തോഷ് തങ്കച്ചൻ മസ്കറ്റ്

മസ്കറ്റ്: പെന്തെക്കോസ്തൽ അസംബ്ലി മസ്കറ്റ് (ഒ.പി.എ) സഭയുടെ 26-ാമത് നാഷണൽ കോൺഫറൻസ് നവംബർ 26-ന് മസ്കറ്റിൽ നടക്കും. ഗാല ചർച്ച് കോമ്പൗണ്ടിലുള്ള ബോഷ് ഹാളിലാണ് സമ്മേളനം. ഒപിഎ സഭാംഗങ്ങളുടെ ഏറ്റവും വലിയ ആത്മീയ സംഗമമായാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്.

സഭാ പ്രസിഡന്റ് പാസ്റ്റർ രാജൻ ജോർജ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ റെജി മാത്യു മുഖ്യവചന ശുശ്രൂഷ നിർവഹിക്കും.

കുട്ടികൾ, യുവജനങ്ങൾ, മുതിർന്നവർ, പാസ്റ്റേഴ്സ് എന്നിവർക്കായി വിവിധ സെഷനുകളും സമ്മേളനത്തിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.

സഭാ കൗൺസിൽ സെക്രട്ടറി പി.എസ്. അലക്സാണ്ടറിന്റെ നേതൃത്വത്തിൽ കോൺഫറൻസിനായുള്ള വിപുലമായ ക്രമീകരണങ്ങൾ പുരോഗമിച്ചുവരികയാണ്.