ഏ. ജി കൊട്ടാരക്കര സെക്ഷൻ പ്രവർത്തന ഉദ്ഘാടനവും ഉപവാസ പ്രാർത്ഥനയും ഇന്ന് ജൂലൈ 11-ന്
കൊട്ടാരക്കര: അസംബ്ലിസ് ഓഫ് ഗോഡ് കൊട്ടാരക്കര സെക്ഷന്റെ ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനവും ഉപവാസ പ്രാർത്ഥനയുടെ സമാപന സമ്മേളനവും ജൂലൈ 11 ശനിയാഴ്ച രാവിലെ 10 മുതൽ പനവേലി എ.ജി. ചർച്ചിൽ നടക്കും.
സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ സജിമോൻ ബേബി യോഗത്തിൽ അധ്യക്ഷത വഹിക്കും. എ.ജി. മലയാളം ഡിസ്ട്രിക്റ്റ് സെക്രട്ടറി പാസ്റ്റർ ജോസ് ടി. ജോർജ് മുഖ്യസന്ദേശം നൽകും. സെക്ഷനിലെ വിവിധ സഭകളിൽ നിന്നുള്ള ശുശ്രൂഷകരും വിശ്വാസികളും യോഗത്തിൽ പങ്കെടുക്കും.

