വിശ്വാസികൾ ക്രിസ്തുവിനെ ആവിഷ്കരിക്കണം: ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു


വിശ്വാസികൾ ക്രിസ്തുവിനെ ആവിഷ്കരിക്കണം: ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു
ad
ad
ad

പെന്തെക്കൊസത് മിഷൻ ഓസ്‌ട്രേലിയ കൺവൻഷൻ സമാപിച്ചു

മെൽബൺ: വിശ്വാസികൾ ക്രിസ്തുവിനെപ്പോലെ ആകണമെന്ന ആഹ്വാനത്തോടെ ദി പെന്തെക്കൊസ്ത് മിഷൻ ഓസ്ട്രേലിയ സഭയുടെ ന്യൂ കവനൻ്റ് പെന്തെക്കൊസ്തൽ ചർച്ച് കൺവെൻഷൻ സമാപിച്ചു.

മനുഷ്യരക്ഷയ്ക്കായി പൂർണ യാഗമായിത്തീർന്ന ക്രിസ്തുവിൻ്റെ ജീവിതം വിശ്വാസികൾ ദൈനംദിന ജീവതത്തിൽ ആവിഷ്‌കരിക്കണമെന്നു ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യൂ സമാപന ദിന സംയുക്ത സഭായോഗത്തിൽ പ്രസ്താവിച്ചു.

ഗത്ത്സമനയിലെ പ്രാർഥനയിൽ യേശു ദൈവഹിതത്തിനു പ്രാധാന്യം നൽകിയതുപോലെ നാമും ദൈവഹിതത്തിനു മുൻതൂക്കം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബർ 1 മുതൽ 4 വരെ വിക്ടോറിയ, സൗത്ത് ജിപ്സ്ലാൻഡ് ഹൈവേ, ഡെവൻ മെഡോസിലുള്ള ന്യൂ കവനൻ്റ് പെന്തെക്കൊസ്തൽ ചർച്ച് ഹാളിൽ നടന്ന കൺവെൻഷനിൽ ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എസ്. ഏബ്രഹാം ( ലാലു ) , പാസ്‌റ്റർമാരായ കാർലാൻഡ് റൈറ്റ് (യു.എസ്), എസ്.രാജേന്ദ്രൻ ( മലേഷ്യ),ജെർണാസ് ഡി. (ഫിജി ) എന്നിവർ പ്രസംഗിച്ചു. മിഷൻ പ്രവർത്തകർ ഗാനങ്ങൾ ആലപിച്ചു.

കൺവെൻഷനിൽ ബൈബിൾ ക്ലാസ്, പൊതു ആരാധന, കാത്തിരിപ്പ് യോഗം, സുവിശേഷയോഗം, യുവജന സമ്മേളനം എന്നിവ നടത്തി.

കൺവെൻഷനോടനുബന്ധിച്ച് പുതിയതായി ഒരു സഹോദരനെയും ഒരു സഹോദരിയെയും സഭയുടെ സുവിശേഷ പ്രവർത്തകരായി തെരഞ്ഞെടുത്തു.

സമാപന ദിവസമായ ഞായറാഴ്ച മെൽബൺ( ക്ലെറ്റൻ), ഡെവൺമെടോസ്, റോസാനാ , അഡ്ലെയ്ഡ്, ബ്രിസ്ബേൻ, പെർത്ത്, സിഡ്നി , ഡാർവിൻ, പെർത്ത് എന്നിവിടങ്ങളിൽ നിന്നുമുള്ള നൂറുകണക്കിന് ശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്തു. കൂടാതെ യു.എസ്, ന്യൂസിലാൻഡ്, സിങ്കപൂർ, ഇന്ത്യാ , മലേഷ്യ,ന്യൂസിലാൻഡ്, പി.എൻ.ജി, ഫിജി എന്നിവിടങ്ങളിൽ നിന്നുള്ള വിശ്വാസികളും കൺവെൻഷനിൽ പങ്കെടുത്തു

സെൻ്റർ പാസ്റ്റർ റോബിൻ ജോഷ്വായും സഹശുശ്രൂഷകരും കൺവെൻഷന് നേതൃത്വം നൽകി.

വാർത്ത : ചാക്കോ കെ. തോമസ്