ഡോ.ബാബു ജോൺ വേട്ടമലയുടെ ത്രിദിന ബൈബിൾ ക്ലാസ് ബെംഗളൂരിൽ 

ഡോ.ബാബു ജോൺ വേട്ടമലയുടെ ത്രിദിന ബൈബിൾ ക്ലാസ് ബെംഗളൂരിൽ 
ad
ad
ad

ബെംഗളൂരു: ബൈബിൾ അധ്യാപകനും ഹീബ്രു ഭാഷാ പണ്ഡിതനുമായ ഡോ. ബാബു ജോൺ വേട്ടമലയുടെ നേതൃത്വത്തിൽ ത്രിദിന ബൈബിൾ പഠന ക്ലാസ് ബാംഗ്ലൂരിൽ നടക്കും. സിസ്റ്റമാറ്റിക് ബൈബിൾ സ്റ്റഡി (SBS) ബാംഗ്ലൂരിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 7 മുതൽ 9 വരെ കൊത്തന്നൂർ എബനേസർ ഓഡിറ്റോറിയത്തിലാണ് ക്ലാസ്. 

“വേദശാസ്ത്ര അബദ്ധങ്ങളും ക്രിസ്ത്യാനിത്വത്തിന്റെ തകർച്ചയും” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പഠന ക്ലാസ് സെപ്റ്റംബർ 7-ന് രാവിലെ 10 ന് ആരംഭിച്ച് സെപ്റ്റംബർ 9-ന് വൈകിട്ട് 7 ന് സമാപിക്കും. വേദപുസ്തക സത്യങ്ങളെ ആഴത്തിൽ മനസ്സിലാക്കുന്നതിനും വേദശാസ്ത്രപരമായ തെറ്റിദ്ധാരണകളെ തിരിച്ചറിയുന്നതിനും സഹായിക്കുന്ന വിഷയങ്ങളാണ് ക്ലാസുകളിൽ കൈകാര്യം ചെയ്യുന്നത്.

ബൈബിൾ അധ്യാപകർ, ശുശ്രൂഷകർ, സഭാ പ്രവർത്തകർ, ദൈവവചനം ആഴത്തിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർ എന്നിവർക്ക് ക്ലാസിൽ പങ്കെടുക്കാം. 

ബന്ധപ്പെടുക.: 9916046008, 7899632468.