ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന അവകാശവാദത്തിനെതിരെ കാത്തലിക് ബിഷപ് കൗൺസിൽ

ഇന്ത്യ  ഹിന്ദു രാഷ്ട്രമാണെന്ന അവകാശവാദത്തിനെതിരെ കാത്തലിക് ബിഷപ് കൗൺസിൽ

എറണാകുളം: ഇന്ത്യയിൽ എല്ലാവരും ഹിന്ദുക്കളെന്ന ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്റെ പ്രസ്താവനയ്ക്കെതിരെ സിബിസിഐ.

 "ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണ്" എന്ന ശ്രീ. മോഹൻ ഭാഗവതിന്റെ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് വിശേഷിപ്പിച്ചുകൊണ്ട്, കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) അദ്ദേഹത്തിന്റെ സമീപകാല പ്രസ്താവനകളെ ശക്തമായി നിരാകരിച്ചു.

ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കാനുള്ള എല്ലാ ശ്രമങ്ങളെയും നിരാകരിക്കും. ഇന്ത്യ എപ്പോഴും ഒരു പരമാധികാര മതേതര ജനാധിപത്യ റിപ്പബ്ലിക്കാണെന്നും സിബിസിഐ വ്യക്തമാക്കി.

ഇന്ത്യയിൽ എല്ലാവരും ഹിന്ദുക്കൾ എന്ന മോഹൻ ഭഗവതിന്റെ പ്രസ്താവനയാണ് സിബിസിഐ ശക്തമായി തള്ളിയത്. ഇന്ത്യൻ ക്രിസ്ത്യാനികളും ഹിന്ദുക്കളാണെന്ന വഞ്ചനാപരമായ പരാമർശത്തെ വ്യക്തമായി നിഷേധിക്കുന്നു. ക്രിസ്ത്യാനികൾ അഭിമാനികളായ ഇന്ത്യക്കാർ. ക്രിസ്ത്യാനികൾ അഭിമാനമുള്ള ഭാരതീയരാണ്, പക്ഷേ ഹിന്ദുക്കളല്ല. ഹിന്ദുസ്ഥാൻ, ഹിന്ദ് എന്നീ പദങ്ങൾ ഇന്ത്യക്ക് പകരമാവില്ലെന്ന് സുപ്രീം കോടതി പോലും വ്യക്തമാക്കിയിട്ടുണ്ടെന്നും സിബിസിഐ പ്രസ്താവനയിൽ വ്യക്തമാക്കി.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലും രാഷ്ട്രനിർമ്മാണത്തിലും ക്രിസ്ത്യൻ സമൂഹത്തിന്റെ സംഭാവനകൾ ആവർത്തിച്ച് ഊന്നിപ്പറഞ്ഞ സിബിസിഐ, രാജ്യത്തിന്റെ ജനാധിപത്യ, മതേതര മൂല്യങ്ങളോടുള്ള പ്രതിബദ്ധത തുടർന്നും നിലനിർത്തുമെന്ന് പ്രതികരിച്ചു.

ഇന്ത്യ എപ്പോഴും ഒരു ‘പരമാധികാര സാമൂഹിക മതേതര ജനാധിപത്യ റിപ്പബ്ലിക് ആണെന്നും, ആ ഭരണഘടനാ സ്വഭാവം സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ എല്ലാവരോടും ആഹ്വാനം ചെയ്യുന്നവെന്നും സിബിസിഐ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.