സണ്ടേസ്കൂൾ അധ്യാപക വിദ്യാർത്ഥി സമ്മേളനം നാളെ ജൂൺ 7 ന്

സണ്ടേസ്കൂൾ അധ്യാപക വിദ്യാർത്ഥി സമ്മേളനം നാളെ ജൂൺ 7 ന്

കൊട്ടാരക്കര: ഐപിസി സണ്ടേസ്കൂൾസ് അസോസിയേഷൻ കൊട്ടാരക്കര മേഖലയുടെ  അധ്യാപക വിദ്യാർത്ഥി സമ്മേളനം ജൂൺ 7 ന് ഉച്ചകഴിഞ്ഞ് 3 ന് കൊട്ടാരക്കര ഐപിസി ഫാമിലി വർഷിപ്പ് സെൻ്ററിൽ നടക്കും.  മേഖല പ്രസിഡൻ്റ് പാസ്റ്റർ ബിജുമോൻ കിളിവയൽ അധ്യക്ഷത വഹിക്കും. സംസ്ഥാന ട്രഷറാർ ഫിന്നി. പി മാത്യു ഉദ്ഘാടനം ചെയ്യും. 

പാസ്റ്റർ സജി ചെറിയാൻ മുഖ്യ പ്രഭാഷണം നടത്തും. ജോയൽ ജെ ബി സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.  അർഹരായ കുട്ടികൾക്കുള്ള വിദ്യാഭ്യാസ സഹായങ്ങളും വിതരണം ചെയ്യും. 

 മേഖല ഭാരവാഹികളായ പാസ്റ്റർ റെജി ജോർജ്, ജേക്കബ് ജോൺ, പാസ്റ്റർ ജിനു ജോൺ, എ.അലക്‌സാണ്ടർ എന്നിവർ  നേതൃത്വം നൽകും. മേഖലയിൽ ഉൾപ്പെട്ട 20 സെൻ്റർ/ ഏരിയായിൽ നിന്നുള്ള  സണ്ടേസ്‌കൂൾ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുക്കും.