​'തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ നാവെനിക്കെന്തിന്...'; ആത്മീയഗീതങ്ങളുടെ അമരക്കാരൻ ഫാ. മൈക്കിൾ പനച്ചിക്കൽ അന്തരിച്ചു

​'തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ നാവെനിക്കെന്തിന്...'; ആത്മീയഗീതങ്ങളുടെ അമരക്കാരൻ ഫാ. മൈക്കിൾ പനച്ചിക്കൽ അന്തരിച്ചു

കോട്ടയം: നിരവധി മലയാള ക്രൈസ്തവ ഭക്തിഗാനങ്ങളുടെ രചയിതാവായ ഫാ. മൈക്കിൾ പനച്ചിക്കൽ (77) അന്തരിച്ചു. ധ്യാനഗുരുവും എഴുത്തുകാരനുമായിരുന്നു. എഴുനൂറിലധികം ഗാനങ്ങൾ എഴുതി. തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ നാവെനിക്കെന്തിന് നാഥാ...' ഉൾപ്പെടെയുള്ള ഗാനങ്ങൾ രചിച്ചിട്ടുണ്ട്.

നിരവധി നോവലുകളും കഥകളും രചിച്ചിട്ടുണ്ട്. ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ, സത്യം നിങ്ങളെ സ്വതന്ത്രരാക്കും, ക്രിസ്തു പരാമർഥം തുടങ്ങിയവയാണ് പ്രധാന ഗ്രന്ഥങ്ങൾ. പോപ്പുലർ മിഷൻ ഡയറക്ടർ, അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്ര ഡയറക്ർ, കട്ടപ്പന കൃപാലയ റിട്രീറ്റ് സെന്റർ ഡയറക്ടർ, അസിസ്റ്റന്റ് പ്രൊവിൻഷ്യൽ സുപ്പീരിയർ എന്നി നിലകളിൽ അദ്ദേഹം സേവനം ചെയ്‌തു. സംസ്കാരം വ്യാഴാഴ്ച കോട്ടയം അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്രത്തിൽ നടക്കും.

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement