ദൈവസ്നേഹത്തിനു മാത്രമേ മനുഷ്യനു വിശ്രമം നൽകാനാകൂ : ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു
പെന്തെക്കോസ്തു മിഷൻ ചെന്നൈ കൺവൻഷന് സമാപനം
പുതിയ ശുശ്രൂഷകർ : 20 ബ്രദേഴ്സ് , 55 സിസ്റ്റേഴ്സ്.
37 പേർക്കു പാസ്റ്റർമാരായി സ്ഥാനക്കയറ്റം
ചാക്കോ കെ തോമസ് , ബെംഗളൂരു
ചെന്നൈ: ദൈവത്തിനു മനുഷ്യനോടുള്ള തീക്ഷ്ണമായ സ്നേഹത്തിനു മാത്രമേ നമുക്കു വിശ്രമം നൽകുകയുള്ളൂ എന്നു
ദി പെന്തെക്കൊസ്ത് മിഷൻ ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു പ്രസ്താവിച്ചു.
ചെന്നൈ താമ്പരത്തിനടുത്ത് ഇരുമ്പല്ലിയൂർ കൺവെൻഷൻ ഗ്രൗണ്ടിൽ നടന്ന ദി പെന്തെക്കോസ്ത് മിഷൻ സഭകളുടെ ഏറ്റവും വലിയ ആത്മീയസംഗമമായ ചെന്നൈ രാജ്യാന്തര കൺവൻഷൻ്റെ സമാപനദിന സംയുക്ത ആരാധനയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ കുറവുകൾ പരിഗണിക്കാതെ അവിടുന്നു നമ്മെ നിരന്തരം സ്നേഹിക്കുന്നു. ആ സ്നേത്തിൻ്റെ തണലിലാണു മനുഷ്യന് ആത്യന്തിക സമാധാനം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാസ്റ്റർ എം.റ്റി.തോമസിൻ്റെ പ്രാർഥനയോടെയാണ് സംയുക്ത ആരാധന ആരംഭിച്ചത്.
വിവിധ പ്രാദേശിക ഭാഷകളിൽ മിഷൻ പ്രവർത്തകർ കൺവെൻഷൻ ഗാനങ്ങൾ ആലപിച്ചു.
വൈകിട്ട് നടന്ന പ്രത്യേക രോഗശാന്തി ശുശ്രൂഷയിൽ പാസ്റ്റർ എസ്.ഏബ്രഹാം അഡയാർ പ്രസംഗിച്ചു.
കൺവെൻഷനിൽ സ്തോത്രാരാധന, ബൈബിൾ ക്ലാസ്, പൊതുയോഗം, ഉണർവ് യോഗം, യുവജനസമ്മേളനം, സുവിശേഷപ്രസംഗം , അനുഭവസക്ഷ്യങ്ങൾ, സ്നാന ശുശ്രൂഷ എന്നിവ നടത്തി.
ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.റ്റി.തോമസ്, അസോസിയേറ്റഡ് ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം, പാസ്റ്റർ എസ്. രാജേന്ദ്രൻ (മലേഷ്യ), പാസ്റ്റർ പി.മാത്യൂ ജോൺ ( യു.എസ്) എന്നിവർ പ്രസംഗിച്ചു.
പ്രസംഗങ്ങൾ തത്സമയം വിവിധ പ്രാദേശിക ഭാഷകളിലേക്കു പരിഭാഷപ്പെടുത്തി.
16ന് രാവിലെ സഭയുടെ വാർഷിക ജനറൽ ബോഡിയോഗവും വൈകിട്ട് നടന്ന പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന യോഗത്തിൽ 20 പേരെ ബ്രദർമാരായും 55 പേരെ സിസ്റ്റർമാരായും തിരഞ്ഞെടുത്തു. 37 പേർക്കു പാസ്റ്റർമാരായി സ്ഥാനക്കയറ്റം നൽകി. കേരളം അടക്കം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും ലക്ഷത്തിൽപരം വിശ്വാസികളും ശുശ്രൂഷകരും കൺവെൻഷനിൽ പങ്കെടുത്തു.
ഭൗതിക കാര്യങ്ങൾക്കായി വിശ്വാസികൾ ആത്മീകചര്യ ഉപേക്ഷിക്കരുത് : പാസ്റ്റർ എം.ടി.തോമസ്
പെന്തെക്കോസ്തു മിഷൻ ചെന്നൈ കൺവൻഷൻ നാളെ സമാപനം
ചെന്നൈ: വിശ്വാസികൾ ഭൗതീക കാര്യങ്ങൾ നേടാനായി ആത്മീയ ജീവിത ശൈലി കൈവിടരുതെന്ന്
ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.ടി.തോമസ് പ്രസ്താവിച്ചു.
പെന്തെക്കോസ്തു മിഷൻ സഭകളുടെ ലോകത്തിലെ ഏറ്റവും വലിയ ആത്മീയസംഗമമായ ചെന്നൈ കൺവൻഷൻ്റെ നാലാം രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇരുമ്പല്ലിയൂർ സെൻ്റർ പാസ്റ്റർ എം.ജോസഫിൻ്റെ
പ്രാർഥനയോടെയാണ് നാലാം ദിന കൺവൻഷൻ ആരംഭിച്ചത്.
ക്രൈസ്തവ ജീവിതം ദൈവത്തോടുള്ള ഭക്തിയിൽ നിർവഹിക്കേണ്ടതാണ്. ഭൗതീക കാര്യങ്ങൾ എല്ലാം താനെ വന്ന് ചേർന്ന് കൊള്ളും. ജീവിത സാഹചര്യങ്ങൾ വർധിപ്പിക്കുവാനായി ആത്മീക സ്വഭാവത്തെ തള്ളി പറഞ്ഞ് ഭൗതീകോന്മുഖരായി ജീവിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
മിഷൻ പ്രവർത്തകർ വിവിധ പ്രാദേശീക ഭാഷകളിൽ കൺവെൻഷൻ ഗാനങ്ങൾ ആലപിച്ചു.
പ്രസംഗങ്ങൾ തത്സമയം വിവിധ പ്രാദേശിക ഭാഷകളിലേക്കു പരിഭാഷപ്പെടുത്തി.
താമ്പരത്തിനു സമീപം ഇരുമ്പല്ലിയൂർ കൺവൻഷൻ സെന്ററിൽ
ഞായറാഴ്ച രാവിലെ ഒൻപതിനു സംയുക്ത സഭായോഗവും വൈകിട്ട് ആറിനു പ്രത്യേക രോഗശാന്തി ശുശ്രൂഷയോടും കൂടെ കൺവെൻഷൻ സമാപിക്കും
മാർച്ച് 16 നു രാവിലെ സഭയുടെ വാർഷിക ജനറൽബോഡിയും വൈകിട്ടു പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും ഉണ്ടായിരിക്കും.
പെന്തെക്കോസ്തു മിഷൻ ചെന്നൈ കൺവൻഷൻ മൂന്നാം ദിനം
ചെന്നൈ: യേശുക്രിസ്തു ഭൂമിയിൽ വന്നത് മനുഷ്യനെ പാപങ്ങളിൽ നിന്ന് രക്ഷിച്ച് ആത്മീകമായി സമൃദ്ധമായ ജീവൻ നൽകാനാണെന്ന് അസോസിയേറ്റഡ് ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം പ്രസ്താവിച്ചു.
പെന്തെക്കോസ്തു മിഷൻ സഭകളുടെ ലോകത്തിലെ ഏറ്റവും വലിയ ആത്മീയസംഗമമായ ചെന്നൈ കൺവൻഷൻ്റെ മൂന്നാം രാത്രി യോഗത്തിൽ യോഹന്നാൻ്റെ സുവിശേഷം 10 അദ്ധ്യായം ആസ്പധമാക്കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ധാരിവാൾ സെൻ്റർ പാസ്റ്റർ ബി. ശ്യാം സുന്ദറിൻ്റെ
പ്രാർഥനയോടെ രണ്ടാം ദിന കൺവൻഷൻ ആരംഭിച്ചത്.
ക്രിസ്തുവിൻ്റെ പാത പിന്തുടർന്ന് ലോകത്തെ ആത്മീക ചൈതന്യത്തിലേക്ക് വഴി നടത്തുവാൻ ഓരോ വിശ്വാസിയും പ്രതിജ്ഞാബദ്ധരാകണമെന്നും അദ്ദേഹം പറഞ്ഞു.
മിഷൻ പ്രവർത്തകർ വിവിധ പ്രാദേശീക ഭാഷകളിൽ കൺവെൻഷൻ ഗാനങ്ങൾ ആലപിച്ചു.
പ്രസംഗങ്ങൾ തത്സമയം വിവിധ പ്രാദേശിക ഭാഷകളിലേക്കു പരിഭാഷപ്പെടുത്തി.
ഇന്ന് രാവിലെ നാലിനു സ്‌തോത്രാരാധന, ഏഴിനു വിശ്വാസികൾക്കും ശുശ്രൂഷകർക്കും പ്രത്യേക ബൈബിൾ ക്ലാസ്, 9.30 നു പൊതുയോഗം ,ഉച്ചകഴിഞ്ഞ് മൂന്നിനും രാത്രി പത്തിനും
കാത്തിരിപ്പുയോഗവും യുവജനങ്ങൾക്കായി പ്രത്യേക യോഗവും ,വൈകിട്ട് ആറിനു സംഗീത ശുശ്രൂഷ, സുവിശേഷപ്രസംഗം, ദൈവികരോഗശാന്തി ശുശ്രൂഷ എന്നിവ നടക്കും.
താമ്പരത്തിനു സമീപം ഇരുമ്പല്ലിയൂർ കൺവൻഷൻ സെന്ററിൽ നടക്കുന്ന
യോഗങ്ങളിൽ ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യൂ , ഡപ്യൂട്ടി ചീഫ് പാസ്റ്റർ എം. റ്റി. തോമസ്, എന്നിവരും സഭയുടെ മറ്റു പ്രധാന ശുശ്രൂഷകരും പ്രസംഗിക്കും.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ ഒൻപതിനു സംയുക്ത സഭായോഗവും വൈകിട്ട് ആറിനു പ്രത്യേക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും.
മാർച്ച് 16 നു രാവിലെ സഭയുടെ വാർഷിക ജനറൽബോഡിയും വൈകിട്ടു പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും ഉണ്ടായിരിക്കും.
പെന്തെക്കോസ്തു മിഷൻ ചെന്നൈ കൺവൻഷൻ രണ്ടാം ദിനം
ചാക്കോ കെ തോമസ്, ബെംഗളൂരു
ചെന്നൈ: യേശുക്രിസ്തുവിലൂടെ ദൈവം മനുഷ്യജാതിക്കുള്ള സകല അനുഗ്രഹങ്ങളും വെളിപ്പെടുത്തുന്നുവെന്ന്പാസ്റ്റർ പി. മാത്യൂ ജോൺ (യു.എസ് ) പ്രസ്താവിച്ചു.
പെന്തെക്കോസ്തു മിഷൻ സഭകളുടെ ലോകത്തിലെ ഏറ്റവും വലിയ ആത്മീയസംഗമമായ ചെന്നൈ കൺവൻഷൻ്റെ രണ്ടാം രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവീക അനുഗ്രഹങ്ങളിലൂടെ മനുഷ്യർ ദൈവീക പൂർണത പ്രാപിച്ച് നിത്യരാജ്യത്തിന് അവകാശികളാകണമെന്നും അദ്ദേഹം സന്ദേശത്തിൽ വ്യക്തമാക്കി. മനുഷ്യർ വിശ്വാസത്തിലും ആത്മീയ ജീവിതത്തിലും വളർന്ന് ദൈവത്തോടുള്ള ബന്ധം ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
അസോസിയേറ്റ് ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ജി.ജെയത്തിൻ്റെ പ്രാർഥനയോടെ രണ്ടാം ദിന കൺവൻഷൻ ആരംഭിച്ചത്.
മിഷൻ പ്രവർത്തകർ വിവിധ പ്രാദേശീക ഭാഷകളിൽ കൺവെൻഷൻ ഗാനങ്ങൾ ആലപിച്ചു.
പ്രസംഗങ്ങൾ തത്സമയം വിവിധ പ്രാദേശിക ഭാഷകളിലേക്കു പരിഭാഷപ്പെടുത്തി. ദിവസവും രാവിലെ നാലിനു സ്‌തോത്രാരാധന, ഏഴിനു വിശ്വാസികൾക്കും ശുശ്രൂഷകർക്കും പ്രത്യേക ബൈബിൾ ക്ലാസ്, 9.30 നു പൊതുയോഗം ,ഉച്ചകഴിഞ്ഞ് മൂന്നിനും രാത്രി പത്തിനും കാത്തിരിപ്പുയോഗവും യുവജനങ്ങൾക്കായി പ്രത്യേക യോഗവും ,വൈകിട്ട് ആറിനു സംഗീത ശുശ്രൂഷ, സുവിശേഷപ്രസംഗം, ദൈവികരോഗശാന്തി ശുശ്രൂഷ എന്നിവ നടക്കും.
താമ്പരത്തിനു സമീപം ഇരുമ്പല്ലിയൂർ കൺവൻഷൻ സെന്ററിൽ നടക്കുന്ന യോഗങ്ങളിൽ ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യൂ , ഡപ്യൂട്ടി ചീഫ് പാസ്റ്റർ എം. റ്റി. തോമസ്, അസോ. ഡപ്യൂട്ടി ചീഫ് പാസ്റ്റർ ജി. ജെയം എന്നിവരും സഭയുടെ മറ്റു പ്രധാന ശുശ്രൂഷകരും പ്രസംഗിക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ ഒൻപതിനു സംയുക്ത സഭായോഗവും വൈകിട്ട് ആറിനു പ്രത്യേക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും.
മാർച്ച് 16 നു രാവിലെ സഭയുടെ വാർഷിക ജനറൽബോഡിയും വൈകിട്ടു പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും ഉണ്ടായിരിക്കും. കൺവൻഷൻ ഗ്രൗണ്ടിലേക്കു വിവിധയിടങ്ങളിൽ നിന്ന് തമിഴ്നാട് സർക്കാർ വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൺവൻഷൻ ദിനങ്ങളിൽ 24 മണിക്കൂറും തുടർച്ചയായി ഉപവാസ പ്രാർഥന കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.
കൺവൻഷനിൽ പങ്കെടുക്കുന്നവരുടെ കുട്ടികൾക്കുവേണ്ടി ചിൽഡ്രൻസ് ഷെഡ്ഡിൽ ' വിവിധ ആത്മീയപരിപാടികളും ഉണ്ടായിരിക്കും. കേരളമുൾപ്പടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള ലക്ഷത്തിൽപരം വിശ്വാസികൾ കൺവെൻഷനിൽ പങ്കെടുക്കുന്നുണ്ട്.
മനുഷ്യൻ്റെ ദുഃഖങ്ങൾക്കു ശാശ്വത പരിഹാരം ക്രിസ്തുവിൽ: പാസ്റ്റർ എസ്. രാജേന്ദ്രൻ
പെന്തെക്കോസ്തു മിഷൻ ചെന്നൈ കൺവൻഷനു അനുഗ്രഹീത തുടക്കം
ചെന്നൈ: മനുഷ്യൻ്റെ ദുഃഖങ്ങൾക്കു ശാശ്വത പരിഹാരം ക്രിസ്തുവിലുണ്ടെന്നു റ്റിപിഎം മലേഷ്യ സെൻറർ പാസ്റ്റർ എസ്. രാജേന്ദ്രൻ പ്രസ്താവിച്ചു.
ദി പെന്തെക്കോസ്തു മിഷൻ സഭകളുടെ ലോകത്തിലെ ഏറ്റവും വലിയ ആത്മീയസംഗമമായ ചെന്നൈ കൺവൻഷൻ്റെ പ്രാരംഭ രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യനു താൽക്കാലികവും നിത്യവുമായ രണ്ടുതരം ദുഃഖങ്ങളുണ്ടെന്നും അവയ്ക്കെല്ലാം ക്രിസ്തുയേശുവിൻ്റെ സന്നിധിയിൽ പരിഹാരം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ ലൂക്കോസിൻ്റ സുവിശേഷം ഏഴാം അധ്യായത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം. റ്റി.തോമസിൻ്റെ പ്രാർഥനയോടെ കൺവൻഷനു തുടക്കം കുറിച്ചു.
വ്യാഴം മുതൽ ദിവസവും രാവിലെ നാലിനു സ്‌തോത്രാരാധന, ഏഴിനു വിശ്വാസികൾക്കും ശുശ്രൂഷകർക്കും പ്രത്യേക ബൈബിൾ ക്ലാസ്, 9.30 നു പൊതുയോഗം ,ഉച്ചകഴിഞ്ഞ് മൂന്നിനും രാത്രി പത്തിനും
കാത്തിരിപ്പുയോഗവും യുവജനങ്ങൾക്കായി പ്രത്യേക യോഗവും ,വൈകിട്ട് ആറിനു സംഗീത ശുശ്രൂഷ, സുവിശേഷപ്രസംഗം, ദൈവികരോഗശാന്തി ശുശ്രൂഷ എന്നിവ നടക്കും.
താമ്പരത്തിനു സമീപം ഇരുമ്പല്ലിയൂർ കൺവൻഷൻ സെന്ററിൽ നടക്കുന്ന
യോഗങ്ങളിൽ ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യൂ , ഡപ്യൂട്ടി ചീഫ് പാസ്റ്റർ എം. റ്റി. തോമസ്, അസോ. ഡപ്യൂട്ടി ചീഫ് പാസ്റ്റർ ജി. ജെയം എന്നിവരും സഭയുടെ മറ്റു പ്രധാന ശുശ്രൂഷകരും പ്രസംഗിക്കും.
മിഷൻ പ്രവർത്തകർ വിവിധ പ്രാദേശീക ഭാഷകളിൽ കൺവെൻഷൻ ഗാനങ്ങൾ ആലപിച്ചു.
പ്രസംഗങ്ങൾ തത്സമയം വിവിധ പ്രാദേശിക ഭാഷകളിലേക്കു പരിഭാഷപ്പെടുത്തും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ ഒൻപതിനു സംയുക്ത സഭായോഗവും വൈകിട്ട് ആറിനു പ്രത്യേക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും.
മാർച്ച് 16 നു രാവിലെ സഭയുടെ വാർഷിക ജനറൽബോഡിയും വൈകിട്ടു പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും ഉണ്ടായിരിക്കും. കൺവൻഷൻ ഗ്രൗണ്ടിലേക്കു വിവിധയിടങ്ങളിൽ നിന്ന് തമിഴ്നാട് സർക്കാർ വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൺവൻഷൻ ദിനങ്ങളിൽ 24 മണിക്കൂറും തുടർച്ചയായി ഉപവാസ പ്രാർഥന കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.

കൺവൻഷനിൽ പങ്കെടുക്കുന്നവരുടെ കുട്ടികൾക്കുവേണ്ടി ചിൽഡ്രൻസ് ഷെഡ്ഡിൽ ' വിവിധ ആത്മീയപരിപാടികളും ഉണ്ടായിരിക്കും.
കേരളമുൾപ്പടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള ലക്ഷത്തിൽപരം വിശ്വാസികൾ കൺവെൻഷനിൽ പങ്കെടുക്കുന്നുണ്ട്.
Advertisement
















































