PYFA വാർഷിക കോൺഫറൻസ് ഓഗ.13 മുതൽ 16 വരെ ന്യൂയോർക്കിൽ
വാർത്ത: ജോഷ്വാ സാം
ന്യൂയോർക്ക്: പെന്തെക്കോസ്തൽ യൂത്ത് ഫെലോഷിപ്പ് ഓഫ് അമേരിക്കയുടെ 46-ാമത് വാർഷിക കോൺഫറൻസ് ഓഗസ്റ്റ് 13 മുതൽ 16 വരെ ന്യൂയോർക്കിലെ ഹിൽട്ടൺ ലോങ് ഐലൻഡ്/ഹണ്ടിംഗ്ടൺ ഹോട്ടലിൽ നടക്കും. 'ആത്മാവിനാൽ ശക്തീകരിക്കപ്പെടുക" (Empowered by the Spirit - കൊലൊ. 1:11)- എന്നതാണ് കോൺഫറൻസിന്റെ പ്രമേയം.

വിവിധ സമ്മേളനങ്ങളിലായി പ്രമുഖ ദൈവദാസന്മാർ ദൈവവചനം ശുശ്രൂഷിക്കും. മലയാള സമ്മേളനങ്ങളിൽ ഇംഗ്ലണ്ടിൽ നിന്നുള്ള പാസ്റ്റർ ഡോ. വി. ജെ. സാംകുട്ടി, പാസ്റ്റർ അബിൻ ജോർജ് എന്നിവരും, ഇംഗ്ലീഷ് സമ്മേളനത്തിൽ കണക്റ്റിക്കട്ടിൽ നിന്നുള്ള പാസ്റ്റർ ജോയി സന്റോറയും പ്രസംഗിക്കും.
വ്യാഴാഴ്ച വൈകുന്നേരം നടക്കുന്ന 'നെക്സ്റ്റ് ജനറേഷൻ നൈറ്റിൽ' പാസ്റ്റർ ടൈറ്റസ് സാമും, ശനിയാഴ്ച നടക്കുന്ന 'സ്പിരിറ്റ് എംപവേർഡ് ഡോട്ടേഴ്സ്' കോൺഫറൻസിൽ സിസ്റ്റർ ആശാ എബ്രഹാമും പ്രസംഗിക്കും.
ശനിയാഴ്ച രാവിലെ സവോയ് ബോൾറൂമിൽ പാസ്റ്റർ കെ. വി. എബ്രഹാം, പാസ്റ്റർ എബ്രഹാം ഈപ്പൻ, പാസ്റ്റർ വിൽസൺ ജോസ് എന്നിവരുടെ നേതൃത്വത്തിൽ സിറ്റിവൈഡ് ഉപവാസ പ്രാർത്ഥന മാസയോഗവും നടക്കും.
പ്രസിഡന്റ് ജെയിംസ് സാമുവൽ, സെക്രട്ടറി ജോഷ്വാ സാം, ട്രഷറർ അലൻ തോമസ് എന്നിവരുടെ നേതൃത്വത്തിൽ കോൺഫറൻസിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: https://www.pyfa.org





