കട്ടപ്പനയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കട്ടപ്പനയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
ad
ad
ad

ഏലപ്പാറ : ഇടുക്കി കട്ടപ്പന കുട്ടിക്കാനം മലയോര പാതയിൽ നാലാം മൈൽ  ഏറുമ്പടത്തിനു സമീപം കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. തിരുവനന്തപുരം കാട്ടായിക്കോണം സ്വദേശി ജെറിൻ (36) ആണ് നിത്യതയിൽ ചേർത്തപ്പെട്ടത്..  

ഇന്ന് പുലർച്ചെയാണ് അപകടം . തിരുവനന്തപുരത്ത് നിന്ന് ചേലച്ചുവടുള്ള ബന്ധു വീട്ടിലേക്ക് പോകുമ്പോൾ കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു . സീറ്റ് ബെൽറ്റ് കിടന്നിരുന്നതിനാൽ ജെറിന് പുറത്തിറങ്ങാൻ പറ്റിയില്ല . കാറിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോൾ ജെറിൻ മരിച്ചിരുന്നു.

കാറിൽ ഉണ്ടായിരുന്ന മറ്റ് നാലു പേർക്ക്  പരിക്കേറ്റു. പരിക്കേറ്റ ജെറിൻ്റെ ഭാര്യ ദിവ്യ  (29) ദിവ്യയുടെ സഹോദരി   നവ്യ (26) ഭർത്താവ് അജിൻ (36) ജെറിൻ്റെ മൂന്നു വയസ്സ് പ്രായമുള്ള കുട്ടി എന്നിവരെ കോട്ടയം സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത് .

ദി പെന്തെകൊസ്ത് മിഷൻ തിരുവനന്തപുരം സെൻ്റർ ചാണി സഭാംഗമാണ് മരിച്ച ജെറിൻ. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം പിന്നീട് തിരുവനന്തപുരത്തേക്ക് കൊണ്ടു പോകും.

റ്റി.പി.എം കൊട്ടാരക്കര സെൻ്റർ അസിസ്റ്റൻ്റ് പാസ്റ്റർ പോൾ രാജിൻ്റെ സഹോദര പുത്രിയുടെ ഭർത്താവാണ് മരിച്ച ജെറിൻ .


വാർത്ത : ചാക്കോ കെ തോമസ്, ബെംഗളൂരു