പ്രതികൂലങ്ങളിൽ വെളിപ്പെടുന്നതാണ് തേജസ്സ് : പാസ്റ്റർ ഫിന്നി ജേക്കബ് 

പ്രതികൂലങ്ങളിൽ വെളിപ്പെടുന്നതാണ് തേജസ്സ് : പാസ്റ്റർ ഫിന്നി ജേക്കബ് 
ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഇന്ന് തിരുവല്ലയിൽ ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ ഫിന്നി ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു. മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ റോയ് ചെറിയാൻ,  മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ പി വി ചെറിയാൻ, അന്തർദേശീയ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ്, മാനേജിങ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ ജോൺ വി ജേക്കബ്, പാസ്റ്റർ വി എം ജേക്കബ്, അന്തർദേശീയ സെക്രട്ടറി പാസ്റ്റർ ജോൺ തോമസ്, വൈസ് പ്രസിഡന്റ്‌മാരായ പാസ്റ്റർ ജോൺസൻ കെ സാമൂവേൽ, പാസ്റ്റർ വി ജെ തോമസ്, ട്രഷറർ ബ്രദർ കുഞ്ഞച്ചൻ വർഗീസ

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷന് അനുഗ്രഹീത തുടക്കം 

വാർത്ത: പാസ്റ്റർ ഷിബു ജോൺ അടൂർ  

തിരുവല്ല:  പ്രതികൂലങ്ങളിൽ വെളിപ്പെടുന്നതാണ് ദൈവ തേജസ്സ് എന്നും അതിനായി നാം പ്രത്യാശിക്കണമെന്നും ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ ഫിന്നി ജേക്കബ്. കഷ്ടതയിൽ നാം പങ്കാളികളാകുമ്പോൾ അധികം തേജസ്സിനായി നാം ഒരുക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെന്തെക്കോസ്തു ജനറൽ കൺവൻഷനുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് ശാരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെ ഈ വർഷത്തെ ജനറൽ കൺവൻഷൻ ഇന്ന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

'നമ്മിൽ വെളിപ്പെടാനുള്ള തേജസ്സും ഇക്കാലത്തിലെ കഷ്ടതയും' എന്നതാണ്  ചിന്താവിഷയം. ഉദ്ഘാടന സമ്മേളനത്തിൽ മാനേജിങ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ  ജോൺ വി ജേക്കബ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ജോൺസൻ കെ. സാമൂവേൽ സ്വാഗതം ആശംസിച്ചു.

പാസ്റ്റർ അജോയ് ജോൺ മുഖ്യ സന്ദേശം നൽകി. പാസ്റ്റർ  ജേക്കബ് ജോർജ് കെ. സങ്കീർത്തനം വായന നടത്തി. ഷാജി മാത്യു ,പാസ്റ്റർ കെ റ്റി തോമസ്, പാസ്റ്റർ വി എം ജേക്കബ്, പാസ്റ്റർ റ്റി.ജി. ജെയിംസ്, പാസ്റ്റർ ബിനു എബ്രഹാം, പാസ്റ്റർ എ.വി. ജോസ് തുടങ്ങിയവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

നാളെ പകൽ 9.30ന് സി ഇ എമ്മിന്റെ നേതൃത്വത്തിൽ 50 വർഷം പൂർത്തിയാക്കിയ ശുശ്രൂഷകന്മാരെ ആദരിക്കൽ, ഉച്ചയ്ക്ക് 2.30ന് മിഷൻ ചലഞ്ച്, വൈകിട്ട് 6ന് പൊതുയോഗം എന്നിവ നടക്കും. ഡിസംബർ 7 ഞായറാഴ്ച രാവിലെ 7.30 മുതൽ നടക്കുന്ന സംയുക്ത ആരാധന, കർത്തൃമേശ എന്നിവയ്ക്കു ശേഷം സമാപന സമ്മേളനത്തോടെ ഉച്ചയ്ക്ക് 1 മണിക്ക് കൺവൻഷൻ സമാപിക്കും. ശാരോൻ ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. തിരുവല്ല ശാരോൻ കൺവൻഷൻ ഗ്രൗണ്ടിലാണ് യോഗങ്ങൾ നടക്കുക.  

Advt.

Advt.