ഓസ്ട്രേലിയൻ യുണൈറ്റഡ് പെന്തെക്കോസ്തൽ ചർച്ചസ് (AUPC) പുതിയ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു

ഓസ്ട്രേലിയൻ യുണൈറ്റഡ് പെന്തെക്കോസ്തൽ ചർച്ചസ് (AUPC) പുതിയ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു
ad
ad
ad

വാർത്ത: പാസ്റ്റർ ബിന്നി സി മാത്യു മെൽബൺ

മെൽബൺ: ഓസ്ട്രേലിയൻ യുണൈറ്റഡ് പെന്തെക്കോസ്തൽ ചർച്ചസ് (AUPC) 2026–2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. ദൈവത്തിന്റെ വിശ്വസ്തതയ്ക്കും വഴിനടത്തലിനും കൃപയ്ക്കും നന്ദി അർപ്പിച്ചുകൊണ്ട് ശുശ്രൂഷയുടെ 14-ാം വർഷത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്.  പതിനാലു വർഷങ്ങളായി ആത്മീയ വളർച്ചയ്ക്കും ഓസ്ട്രേലിയയിലുടനീളമുള്ള പെന്തെക്കോസ്തൽ സഭകളുടെയും വിശ്വാസിസമൂഹത്തിന്റെയും ഐക്യത്തിനുമായി സംഘടന പ്രവർത്തിച്ചു വരികയാണ്.

പാസ്റ്റർ ജെയിംസ് ജോൺ (പ്രസിഡന്റ്), പാസ്റ്റർ ജെസ്വിൻ മാത്യുസ് (വൈസ് പ്രസിഡന്റ്), സുവി.ടോണി ഫിലിപ്പ് (സെക്രട്ടറി), സുവി.സാം ഫിലിപ്പ് (ജോയിന്റ് സെക്രട്ടറി), സുവി.മനു പുതുപ്പള്ളി (ട്രഷറർ), സുവി.സ്റ്റാൻലി തോമസ് (ജോയിന്റ് ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. ഇവർക്കൊപ്പം ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന 42 അംഗ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയും ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

യേശുക്രിസ്തുവിന്റെ സുവിശേഷം കൂടുതൽ ശക്തമായി പ്രഘോഷിക്കുന്നതിനും പ്രാദേശിക സഭകളെ ബലപ്പെടുത്തുന്നതിനും ഓസ്ട്രേലിയയിലെ എല്ലാ സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലുമുള്ള വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധത സംഘടന പുതുക്കി. അടുത്ത തലമുറയെ ലക്ഷ്യമാക്കി യുവജനങ്ങളെ വിശ്വസ്തരായ ക്രിസ്തുശിഷ്യന്മാരും ആത്മാർത്ഥരായ ദൈവദാസന്മാരുമായി പരിശീലിപ്പിക്കുകയും ശക്തീകരിക്കുകയുമാണ് സംഘടനയുടെ പ്രധാന ദൗത്യമെന്ന് ഭാരവാഹികൾ അറിയിച്ചു.