കുശവന്റെ കയ്യിലെ കളിമണ്ണ് പോലെ

കുശവന്റെ കയ്യിലെ  കളിമണ്ണ് പോലെ
ad
ad
ad

പ്രകാരം ഒരു സംഭവം കേട്ടിട്ടുണ്ട് : അമേരിക്കയിൽ യുവദമ്പതികൾ ഒരു പഴയ 'ഫോർഡ്' (Ford) കാറിൽ സഞ്ചരിക്കുകയായിരുന്നു. ജനവാസം കുറഞ്ഞ ഒരു സ്ഥലത്ത് അവർ സഞ്ചരിച്ച കാർ കേടായി നിന്നു. അതുവഴി വാഹനത്തിൽ വന്ന പലരോടും അവർ കാറിന്റെ കേട് മാറ്റാൻ സഹായം അഭ്യർത്ഥിച്ചു. പക്ഷെ ആർക്കും കാറിന്റെ തകരാർ പരിഹരിക്കുവാൻ കഴിഞ്ഞില്ല.

അപ്പോഴാണ് ഒരു പഴയ കാറിൽ ഒരു വൃദ്ധൻ അവിടെയെത്തിയത്. അദ്ദേഹം ദമ്പതികളുടെ കേടായ കാറിന്റെ അരികെ തന്റെ കാർ നിർത്തിയിട്ട് 'എന്തു പറ്റി ?' എന്ന് അവരോടു തിരക്കി. ആ വൃദ്ധനോട് പറഞ്ഞിട്ട് ഒരു പ്രയോജനവും ഇല്ലെന്ന് അറിഞ്ഞിട്ടും ചോദിച്ചതുകൊണ്ടുമാത്രം മനസില്ലാമനസോടെ യുവാവ് ഉണ്ടായ സംഭവം പറഞ്ഞു. 

'ഞാൻ ഒന്നു ശ്രമിച്ചുനോക്കട്ടെ ?' എന്ന് വൃദ്ധൻ ചോദിച്ചു. ഒട്ടും പ്രതീക്ഷയില്ലാതെതന്നെ യുവാവ് അനുവാദം നൽകി. കാറിൽനിന്നും വെളിയിൽ ഇറങ്ങിയ വൃദ്ധൻ യുവാവിന്റെ കാർ പരിശോധിച്ച് എന്തൊക്കെയോ അതിൽ ചെയ്തു. അതിനുശേഷം യുവാവിനോട് കാർ സ്റ്റാർട്ടാക്കാൻ ആവശ്യപ്പെട്ടു. യുവാവ് കാർ സ്റ്റാർട്ടാക്കാൻ ശ്രമിച്ചയുടൻ കാർ സ്റ്റാർട്ടായി.

ഒരു പുഞ്ചിരിയോടെ വൃദ്ധൻ തന്റെ കാറിൽ പുറപ്പെടുവാൻ ശ്രമിച്ചയുടൻ യുവാവ് വളരെ ആഹ്ലാദപൂർവം വൃദ്ധനു നന്ദി പറഞ്ഞു. എന്നിട്ട് അദ്ദേഹത്തോടു ചോദിച്ചു : 'ആരാണ് അങ്ങ് ? അങ്ങയുടെ പേരെന്താണ് ?' ചെറുചിരിയോടെ വൃദ്ധൻ പറഞ്ഞു : 'ഞാൻ ഒരു ചെറിയ കാർ കച്ചവടക്കാരനും കാർ മെക്കാനിക്കുമാണ്. എന്റെ പേര് ഹെൻറി ഫോർഡ്.' ആ പേരുകേട്ട് യുവാവ് അക്ഷരാർത്ഥത്തിൽ ഞെട്ടി. അയാൾ അത്ഭുതസ്തബ്ധനായി വായുംപൊളിച്ചു നിൽക്കുമ്പോൾ ഹെൻറി ഫോർഡ് ഒന്നും സംഭവിക്കാത്തവനെപ്പോലെ തന്റെ പഴയ 'ഫോർഡ് കാറും' ഓടിച്ചു യാത്രയായി.

നാം ദൈവത്തിന്റെ മക്കളാണ്. ദൈവം തന്റെ രൂപത്തിലും സാദൃശ്യത്തിലുമാണ് നമ്മെ സൃഷ്ടിച്ചത്. ദൈവമാണ് ജീവശ്വാസം നമ്മുടെ മൂക്കിൽ ഊതി നമുക്ക് ജീവൻ തന്നത്. യേശുകർത്താവാണ് തന്റെ പരിശുദ്ധരക്തം ചൊരിഞ്ഞ് പാപത്തിൽനിന്നും പിശാചിന്റെ അടിമത്വത്തിൽനിന്നും നമ്മെ രക്ഷിച്ചത്. നമ്മുടെ ശരീരത്തിന്മേലും ആത്മാവിന്മേലും ദൈവത്തിന് അവകാശവും അധികാരവും ഉണ്ട്. നാം യേശുവിനെപ്പോലെ വിശുദ്ധിയിൽ ജീവിക്കാൻ ദൈവം ആഗ്രഹിക്കുന്നു. ആകയാൽ നമ്മുടെ വിരുത് തെറ്റിക്കാൻ വരുന്ന പിശാചിന്റെ തന്ത്രങ്ങളിൽനിന്നും ഒഴിഞ്ഞുമാറി നമുക്ക് ജീവിക്കാം.

ചിന്തക്ക് : 'അനന്തരം ദൈവം നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക, അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു. ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു. ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു ദൈവം അവരെ അനുഗ്രഹിച്ചു. നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ് അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകല ഭൂചരജന്തുവിന്മേലും വാഴുവിൻ എന്ന് അവരോടു കല്പിച്ചു' (ഉൽപത്തി 1 : 26...28).