മൈലം തേക്കുവിള പുത്തൻവീട്ടിൽ പ്രെയ്സ് എസ്. റെജി (പിങ്കി - 20) നിര്യാതയായി

മൈലം തേക്കുവിള പുത്തൻവീട്ടിൽ പ്രെയ്സ് എസ്. റെജി (പിങ്കി - 20) നിര്യാതയായി
ad
ad
ad

കൊട്ടാരക്കര : ദി പെന്തെകൊസ്ത് മിഷൻ കൊട്ടാരക്കര സെൻ്റർ സഭാംഗം മൈലം തേക്കുവിള പുത്തൻവീട്ടിൽ റെജി - സാലമമ്മ ദമ്പതികളുടെ ഇളയ മകൾ പ്രെയ്സ് എസ്. റെജി(പിങ്കി - 20) ഹൈദരാബാദിൽ ആഗസ്‌റ്റ് 9 ന് നിര്യാതയായി. 

തെലങ്കാന ജില്ലയിലെ ഖമ്മം മമത കോളേജ് ഓഫ് നഴ്സിംഗ് ബിഎസ് സി നേഴ്‌സിംങ് രണ്ടാം വർഷ വിദ്യാർഥിയായിരുന്ന പ്രെയ്സ് കോളേജിൽ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് അത്യാഹിത വിഭാഗം ഐസിയു വെൻ്റിലേറ്ററിൽ പ്രവേശിച്ചിരിക്കുകയായിരുന്നു . ഞായറാഴ്ച പുലർച്ചെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഭൗതീക ശരീരം കൊട്ടാരക്കര ഗവൺമെൻ്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സംസ്കാരം ആഗസ്‌റ്റ് 12 ബുധനാഴ്‌ച 1 ന് മൈലത്ത് പിതാവിന്റെ സഹോദരൻ കുഞ്ഞുമോന്റെ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം റ്റിപിഎം പാറക്കടവ് സെമിത്തേരിയിൽ. സഹോദരി: റിൻസി എസ്. റെജി.