ഐപിസി കാനഡ റീജിയൻ സോദരി സമാജത്തിന് പുതിയ ഭാരവാഹികൾ
ടൊറന്റോ: ഐപിസി കാനഡ റീജിയൻ സോദരി സമാജത്തിന്റെ 2026–2029 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. റീജിയനിലെ സഹോദരിമാരുടെ ആത്മീയ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനും വിവിധ ശുശ്രൂഷാ പ്രവർത്തനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ നേതൃത്വം പ്രവർത്തനമാരംഭിക്കുന്നത്.
ഐപിസി കാനഡ റീജിയൻ പ്രസിഡന്റ് പാസ്റ്റർ എബി കെ. ബെന്നിന്റെ അധ്യക്ഷതയിലും റീജിയൻ സെക്രട്ടറി പാസ്റ്റർ ബെറിൽ തോമസിന്റെ നേതൃത്വത്തിലും നടന്ന പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
സിസ്റ്റർ പ്രെയ്‌സിക്കുട്ടി ടോംസൺ പ്രസിഡന്റായും, സിസ്റ്റർ ഹെപ്സിബ ഗ്രേയ്സൺ വൈസ് പ്രസിഡന്റായും, സിസ്റ്റർ ജോളി റെജി സെക്രട്ടറിയായും സിസ്റ്റർ ലിജി ബെറിൽ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.
പുതിയ ഭാരവാഹികൾക്കായി ഐപിസി കാനഡ റീജിയൻ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പെനിയേൽ ചെറിയാൻ അനുഗ്രഹപ്രാർത്ഥന നടത്തി.
പ്രാർത്ഥന, ആത്മീയ കൂട്ടായ്മ, വചനപഠനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിലൂടെ സഹോദരിമാരുടെ പങ്കാളിത്തം കൂടുതൽ സജീവമാക്കുന്നതിനും പുതിയ തലമുറയിലെ സഹോദരിമാരെ ശുശ്രൂഷയിലേക്ക് പ്രോത്സാഹിപ്പിക്കുന്നതിനും മുൻഗണന നൽകുമെന്ന് പുതിയ നേതൃത്വം അറിയിച്ചു.




