ഐപിസി ആലപ്പുഴ ഈസ്റ്റ് സെന്റർ ഉപവാസ പ്രാർത്ഥനയും ഉണർവ്വുയോഗങ്ങളും സെപ്.14 മുതൽ
വാർത്ത: പാസ്റ്റർ ഷാജി വർഗ്ഗീസ് കലയപുരം
കായംകുളം: ഐപിസി ആലപ്പുഴ ഈസ്റ്റ് സെന്റർ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും സെപ്റ്റംബർ 14 തിങ്കൾ മുതൽ 19 ശനി വരെ (എല്ലാ ദിവസവും രാവിലെ 10 മുതൽ 1 വരെ) നടക്കും.
സെപ്റ്റംബർ14 തിങ്കൾ രാവിലെ 10 കായംകുളം ഫെയ്ത്ത് സെന്റർ സഭയിൽ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ബി മോനച്ചൻ ഉത്ഘാടനം നിർവഹിക്കും.
തുടർദിവസങ്ങളിൽ 15 ന് (ചൊവ്വാ) കല്ലുംമൂട് ശാലോം ചർച്ച്, 16 ന് (ബുധൻ) മാമ്പ്ര ഹെബ്രാൻചർച്ച്, 17 ന് (വ്യാഴം) കാരിച്ചാൽ ഇമ്മാനുവൽചർച്ച്, 18 ന് (വെള്ളി)കായംകുളംഎബനേസർ ചർച്ച്, 19 ന് (ശനി) സമാപന സമ്മേളനം മാവേലിക്കര ശാലേം ചർച്ചിലും നടക്കും.
സെന്ററിലെ വിവിധ സഭാശുശ്രൂഷകന്മാർ വചനം ശുശ്രൂഷിക്കും. സെന്റർ വൈസ് പ്രസിഡന്റ പാസ്റ്റർ ജി.ജോണിക്കുട്ടി, സെന്റർ സെക്രട്ടറി പാസ്റ്റർ എം. ഒ ചെറിയാൻ, ജോയിൻ സെക്രട്ടറി ജെയിംസ് മാത്യു ,ട്രഷറാർ ഡി. എച്ച് എഡിസൺ എന്നിവർ നേതൃത്വം നൽകും






