സുവിശേഷകരിൽ കരുത്ത് പകർന്ന് GTEN പാസ്റ്റേഴ്‌സ് കോൺഫറൻസ് തിരുവല്ലയിൽ
തിരുവല്ല : GTEN (ഗ്ലോബൽ തിയോളജിക്കൽ എഡ്യൂക്കേഷൻ നെറ്റ് വർക്ക്) തിരുവല്ലയിൽ സംഘടിപ്പിച്ച പാസ്റ്റേഴ്‌സ് കോൺഫറൻസ് ഏറെ ശ്രദ്ധേയമായി. മാർച്ച് 4 ബുധനാഴ്ച രാവിലെ 10 മണി മുതൽ 01 മണി വരെ തിരുവല്ല ഐപിസി പ്രയർ സെന്ററിൽ ഭാരത് മിഷൻ ചെയർമാൻ പാസ്റ്റർ ജിബിൻ പൂവാക്കാലയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം പാസ്റ്റർ സി പി മോനായിയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു.
ജയ്‌സൺ സോളമൻ സ്വാഗതം പറഞ്ഞു. കേരളാ സ്റ്റേറ്റ് കോഡിനേറ്റർ പാസ്റ്റർ ബേബി മാത്യു ദൈവവചന പഠനത്തേക്കുറിച്ചും പഠിപ്പിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചും ക്ളാസെടുത്തു.
പീപ്പിൾ ട്രീ മൂവ്മെന്റ് ഇന്ത്യാ, സൗത്ത് ഏഷ്യാ ഡയറക്ടർ പാസ്റ്റർ ജെറിൻ കുര്യാക്കോസ് സുവിശേഷ വേലയിൽ ദൈവദാസന്മാരെ പ്രോത്സാഹിപ്പിച്ചും സഭാ വളർച്ചയ്ക്ക് ആവേശം പകരുന്നതുമായ ആഴമേറിയ സന്ദേശം നൽകി.
ടിബിൻ എ തങ്കച്ചന്റെ നേതൃത്വത്തിൽ സംഗീത ശുശ്രൂഷ നടന്നു. വിവിധ ഡിനോമിനേഷനുകളിൽ നിന്നും പങ്കെടുത്ത നൂറിലധികം ദൈവ ദാസന്മാർക്ക് ഈ കോൺഫറൻസ് നവോത്മേഷം പകർന്നു. സുവിശേഷകർക്കും സുവിശേഷ വേലയിൽ താത്പര്യമുള്ള യുവതി യുവാക്കൾക്ക് വേണ്ടി തിരുവനന്തപുരം ജില്ലയിൽ മാർച്ച് 23 ന് അന്തിയൂർക്കോണത്തും മാർച്ച് 24 ന് കൊല്ലം ജില്ലയിലും, 25 ബുധനാഴ്ച തിരുവല്ലയിലും 150 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഗ്രേറ്റ് കമ്മീഷൻ കോൺഫറൻസ് സംഘടിപ്പിക്കും. ഗ്രേറ്റ് കമ്മീഷൻ കോൺഫറൻസിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽനിന്നും പങ്കെടുക്കുന്നവർ രജിസ്ട്രേഷനുവേണ്ടി 9400365828 എന്ന നമ്പറിലും പത്തനംതിട്ട ജില്ലയിൽ ഉള്ളവർ രജിസ്ട്രേഷന് വേണ്ടി 9567087870 എന്ന നമ്പറിലും ബന്ധപ്പെടുക. രജിസ്‌ട്രേഷൻ ഫീസ് സൗജന്യമാണ്.

