തൃശ്ശൂർ ഈസ്റ്റ് സെൻ്റർ അദ്ധ്യാപക സമ്മേളനം ആഗ.12 ന്
തൃശൂർ: ഇന്ത്യ പെന്തെക്കോസ്തു ദൈവസഭ തൃശൂർ ഈസ്റ്റ് സെൻ്റർ സണ്ടേസ്‌കൂൾ അസ്സോസിയേഷൻ്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപക സമ്മേളനം വലക്കാവ് ഐപിസി ഫിലദെൽഫിയ സഭയിൽ ആഗസ്റ്റ് 12 രാവിലെ 9 മുതൽ 5 വരെ നടക്കും.
ഐപിസി തൃശൂർ ഈസ്റ്റ് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ മാത്യു തോമസ് സമർപ്പണ ശുശ്രൂഷ നിർവഹിക്കും. ഐപിസി. സണ്ടേസ്കൂൾ അസ്സോസിയേഷൻ കേരള സ്റ്റേറ്റ് ഡയറക്ടർ ഡോ. സാജൻ സി. ജേക്കബ്ബും, ഐസിപിഎഫ് നോർത്ത് കേരള റീജിയണൽ സെക്രട്ടറി ഇവാ. സുനിൽകുമാറും ക്ലാസ്സുകൾ നയിക്കും. സുപ്രണ്ട് സി.എം.ജോയി, സെക്രട്ടറി ജയിംസ് പോൾ, ട്രഷറർ സിബിൻ കുര്യൻ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകും.




