ഐപിസി യുഎഇ റീജിയൺ സണ്ടേസ്കൂൾസ് അസ്സോസിയേഷന് പുതിയ ഭാരവാഹികൾ
ഷാർജ: ഐപിസി യുഎഇ റീജിയൺ സണ്ടേസ്കൂൾസ് അസ്സോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പാസ്റ്റർ ഡിലു ജോൺ (ഡയറക്ടർ), അനു അഗസ്റ്റിൻ (അസ്സോസിയേറ്റ് ഡയറക്ടർ), സൈമൺ വർഗ്ഗീസ് (സെക്രട്ടറി), റോസമ്മ ജേക്കബ് (ജോയിന്റ് സെക്രട്ടറി), ബ്ലസ്സൻ കുര്യൻ (ജോയിന്റ് സെക്രട്ടറി), സിസിൽ പി. ജോർജ്ജ് (ട്രഷറർ), ഗ്രേസി റിക്കി (ജോയിന്റ് ട്രഷറർ), വിനോദ് എബ്രഹാം (റ്റാലന്റ് ടെസ്റ്റ് കൺവീനർ), ജോബിൻ എബ്രഹാം (റീജിയൻ റെപ്രസെന്റേറ്റീവ്), അജു എബ്രഹാം (അബുദാബി റെപ്രസെന്റേറ്റീവ്), ബെൻസൻ ജോർജ്ജ് (ഓഡിറ്റർ) എന്നിവരാണ് ഭാരവാഹികൾ.
പൊതുയോഗത്തിൽ പാസ്റ്റർ പി. എം. സാമുവേലിന്റെ അദ്ധ്യക്ഷത വഹിച്ചു. റീജിയൺ സെക്രട്ടറി പാസ്റ്റർ ഷൈനോജ് നൈനാൻ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികളെ റീജിയൺ പ്രസിഡന്റ് പാസ്റ്റർ വിൽസൻ ജോസഫ് അനുമോദിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.




