ബിനോ ഫിലിപ്പ് (ജിസൺ -35 ) നിര്യാതനായി
കുമളി : ഒന്നാം മൈൽ ബേഥേൽ ഹൗസ് പാസ്റ്റർ എ.റ്റി ഗുണശീലന്റെയും ലിസിയമ്മയുടെയും മകൻ ബിനോ ഫിലിപ്പ് (ജിസൺ -35 ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ആറു മാസമായി ലിംഫോമ എന്ന അർബുദ രോഗബാധിതനായി തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു.
സംസ്കാരം ഒക്ടോ. 30 വെള്ളി രാവിലെ 8.30 ന് കുമളി വലിയകണ്ടം ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ബേഥേൽ ചർച്ചിലെ ശുശ്രുഷകൾക്ക് ശേഷം ഒരു മണിക്ക് ദൈവസഭയുടെ ആറാം മൈൽ സെമിത്തേരിയിൽ.
സഹോദരി : ബിമെൽഡ റേച്ചൽ ജെയ്സൺ (ബാംഗ്ലൂർ),സഹോദരി ഭർത്താവ്: ജെയ്സൺ പോൾ (സൗദി).










