ദലിത് ക്രൈസ്തവ സംവരണം: പ്രഥമ പരിഗണന നൽകുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ


ദലിത് ക്രൈസ്തവ സംവരണം: പ്രഥമ പരിഗണന നൽകുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ
ad
ad
ad

തിരുവനന്തപുരം: ദലിത് ക്രൈസ്തവരുടെ സംവരണ വിഷയത്തിൽ സംസ്ഥാന സർക്കാർ പ്രഥമ പരിഗണന നൽകുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ വ്യക്തമാക്കി. ചേരമ സാംബാവ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളി ജയന്തി 163 മത് ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ad
ad
ad

നാട്ടിലെ പിന്നാക്ക വിഭാഗങ്ങൾ നേരിടുന്ന നിരവധി പ്രശ്നങ്ങൾക്ക് ഇതിനകം പരിഹാരം കാണാൻ സാധിച്ചിട്ടുണ്ടെങ്കിലും, സാമൂഹികവും സാമ്പത്തികവുമായ മേഖലകളിൽ ഇനിയും വലിയ മാറ്റങ്ങൾ വരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അധഃസ്ഥിത ജനവിഭാഗങ്ങളുടെ ക്ഷേമത്തിനും പുരോഗതിക്കുമായി നടപ്പിലാക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും യു.ഡി.എഫ് സർക്കാരിന്റെ പൂർണ്ണ പിന്തുണയും പങ്കാളിത്തവും ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.