ജോലിയില്ലാത്ത സ്ത്രീകൾക്ക് പെൻഷൻ

ജോലിയില്ലാത്ത സ്ത്രീകൾക്ക് പെൻഷൻ

തിരുവനന്തപുരം: 35-60 പ്രായപരിധിയിൽ ജോലിയില്ലാത്ത സ്ത്രീകൾക്കുള്ള പെൻഷൻ പദ്ധതി നടപ്പാക്കാൻ സർക്കാർ നടപടി തുടങ്ങി. 'സ്ത്രീസുരക്ഷാ പദ്ധതി' എന്ന പേരിൽ പ്രതിമാസം 1000 രൂപ പെൻഷനുള്ള അപേക്ഷകൾ തിങ്കളാഴ്ച സ്വീകരിച്ചുതുടങ്ങുമെന്ന് തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു. ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേന തദ്ദേശസെക്രട്ടറിമാർക്കാണ് അപേക്ഷ നൽകേണ്ടത്.

തദ്ദേശ തിരഞ്ഞെടുപ്പിനുമുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതാണ് ഈ പദ്ധതി. പെരുമാറ്റച്ചട്ടം നിലവിൽവന്നതിനാൽ തുടർനടപടികളെടുക്കാനായില്ല. തെറ്റായവിവരം നൽകി പെൻഷൻ കൈപ്പറ്റിയാൽ 18 ശതമാനം പലിശസഹിതം തുക തിരിച്ചുപിടിക്കും.