വിദ്യാസമുന്നതി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു


വിദ്യാസമുന്നതി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
ad
ad
ad

തിരുവനന്തപുരം: കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ 2026-27 വർഷത്തെ 'വിദ്യാസമുന്നതി' സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഹൈസ്കൂൾ, ഹയർസെക്കൻഡറി, ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സുകൾ, ബിരുദം, ബിരുദാനന്തര ബിരുദം, സി.എ/ സി.എം.എ/ സി.എസ്, ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളിലെ പഠനം, ഗവേഷണ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് (Ph.D) എന്നീ വിഭാഗങ്ങളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്.

വിവിധ കോഴ്സുകൾക്കുള്ള പ്രതിവർഷ സ്കോളർഷിപ്പ് തുക:

 * ഹൈസ്കൂൾ: ₹2,500

 * ഹയർസെക്കൻഡറി (11, 12 ക്ലാസ്സുകൾ): ₹4,000

 * ബിരുദം: പ്രൊഫഷണൽ കോഴ്സുകൾക്ക് ₹8,000, നോൺ പ്രൊഫഷണൽ കോഴ്സുകൾക്ക് ₹6,000

 * ബിരുദാനന്തര ബിരുദം: പ്രൊഫഷണൽ കോഴ്സുകൾക്ക് ₹16,000, നോൺ പ്രൊഫഷണൽ കോഴ്സുകൾക്ക് ₹10,000

 * CA, CS, CMA (ICWA): ₹10,000

 * ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സുകൾ: ₹6,000

 * ദേശീയ നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോഴ്സുകൾ: പരമാവധി ₹50,000 വരെ

 * PhD (ഗവേഷണ വിദ്യാർത്ഥികൾ): ₹25,000

അപേക്ഷകൾ 2026 ഒക്ടോബർ 08 മുതൽ നവംബർ 07 വരെ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. അപേക്ഷിക്കുന്നതിനും, യോഗ്യത ഉൾപ്പെടെയുള്ള മറ്റ് വിശദവിവരങ്ങൾക്കുമായി www.kswcfc.orgഎന്ന വെബ്സൈറ്റ് സന്ദർശിക്കുക.