വാഹനാപകടത്തിൽ മരണമടഞ്ഞു
കുമ്പനാട് : പുല്ലാട് വരയന്നൂർ അഴകേടത്ത് പുത്തൻവീട്ടിൽ അനിവില്ല ജോസഫ് മാത്യു (അനിയൻ -69) മാർച്ച് 3 ന് ഉച്ചക്ക് 12 ന് വാഹനാപടത്തിൽ മരിച്ചു. സംസ്കാരം പിന്നീട്.
തിരുവല്ല - കോഴഞ്ചേരി റ്റി.കെ റോഡിൽ മുട്ടുമൺ ജംഗ്ഷനു സമീപം റിട്രേഡിംഗ് & പഞ്ചർ ടയർ കട നടത്തി വരികയായിരുന്നു. റോഡരികിലിരുന്ന് വാഹനത്തിന്റെ ടയർ മറ്റുന്നതിനിടെ തിരുവല്ല ഭാഗത്തേക്ക് വന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറുയായിരുന്നു. വാഹനത്തിന്റെ അടിയിൽപെട്ട അനിയൻ തൽക്ഷണം മരിച്ചു.
പരേതൻ പൂവത്തൂർ ഐപിസി സഭാംഗമാണ്.
ഭാര്യ: മോളി.മക്കൾ: അനി, സുനി, മിനി, ലിനി.

Advertisement





































































































Advertisement








































































































