പെന്തെകോസ്ത് സഭയുടെ സെമിത്തേരി ലൈസൻസിനായി സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ്റെ ഇടപെടൽ

പെന്തെകോസ്ത് സഭയുടെ സെമിത്തേരി ലൈസൻസിനായി സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ്റെ ഇടപെടൽ
ad
ad
ad

പത്തനംതിട്ട: പെന്തെകോസ്ത് സഭയുടെ സെമിത്തേരി ലൈസൻസിനായി സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ്റെ ഇടപെടൽ.

അൻപതിൽ പരം വർഷങ്ങളായി വിവിധ പ്രദേശിക സഭകൾ സംസ്കാരം നടത്തുന്ന സെമിത്തേരിക്കായി ലൈസൻസ് ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിച്ച് പുരോഗതി കണാത്തതിനാൽ ഐപിസി പത്തനംതിട്ട സെൻ്ററിലെ മല്ലശ്ശേരി എബനേസർ സഭ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് നല്കിയ പരാതിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ സെക്രട്ടറിയോട് കലക്ടറുടെ സാന്നിധ്യത്തിൽ വിവിധ വകുപ്പുകളെ ഏകോപിച്ച് സാമൂഹിക പ്രശ്നമായി പരിഗണിച്ച് വേഗത്തിൽ പരിഹാരം കാണുന്നതിന്  ജൂലൈ 17 ന് രാവിലെ പത്തനംതിട്ട കലട്രേറ്റിലെ കോൺഫ്രൻസ് ഹാളിൽ നടന്ന സിറ്റിങ്ങിൽ തീരുമാനമായി.

ന്യൂനപക്ഷത്തിൻ്റെ അവകാശങ്ങൾ നേടിയെടുക്കാനും സംരക്ഷിക്കാനും പ്രവർത്തിക്കുന്ന കമ്മീഷൻ്റെ സേവനം പ്രയേജനപ്പെടുത്തണമെന്നും സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം ബഹുമാനപ്പെട്ട എ. സൈഫുദ്ദീൻ ആവശ്യപ്പെട്ടു.

Advertisement