റിവൈവ് സംഗീതനിശ നടന്നു

റിവൈവ് സംഗീതനിശ നടന്നു

ആലപ്പുഴ: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ നെടുമുടി കർമ്മേൽ പിവൈപിഎയുടെ  നേതൃത്വത്തിൽ "റിവൈവ്" സംഗീതനിശ സംഘടിപ്പിച്ചു. സഭ ചീഫ് പാസ്റ്റർ സിനോജ് ജോർജ്  ഉദ്ഘാടനം ചെയ്തു. യുവതലമുറയെ ലഹരിയിൽ നിന്ന് അകറ്റി ദൈവിക മൂല്യങ്ങളിലേക്ക് നയിക്കാൻ സംഗീതത്തിന് വലിയ പങ്കുവഹിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

ക്രൈസ്തവ സംഗീതജ്ഞൻ ജെബൽസൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ പാസ്റ്റർ സാബു ചാരുമൂട് ലഹരിവിരുദ്ധ സന്ദേശം നൽകി. പാസ്റ്റർ ജോസ് പത്തനാപുരം, അരുൺ സത്യവാൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് പ്രമുഖ ക്രൈസ്തവ ഗായകർ പങ്കെടുത്ത സംഗീതശുശ്രൂഷയും ആരാധനയും നടന്നു.