ഐപിസി യുഎഇ റീജിയൻ കൺവെൻഷനു സമാപനം
ഷാർജ: ആത്മ നിറവിന്റെ മൂന്ന് ദിനരാത്രങ്ങൾ സമ്മാനിച്ച് ഐപിസി യുഎ ഇ റീജിയനൻ സംഘടിപ്പിച്ച കൺവെൻഷൻ അനുഗ്രഹീതമായി സമാപിച്ചു. റീജിയൻ പ്രസിഡണ്ട് റവ. ഡോ. വിൽസൺ ജോസഫ് പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ഷാജി എം പോൾ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ക്രിസ്തു കേവലം മാനവരാശിയുടെ പാപത്തിനു കേവല പരിഹാരത്തിനായ് മാത്രം വന്നവനല്ലാ പ്രത്യുതാ തന്നിൽ വിശ്വസിക്കുന്നവർക്ക് വേണ്ടി സകലവും പ്രധാനം ചെയ്യുന്ന സാക്ഷാൽ ദൈവം തന്നെയെന്ന് ആഹ്വാനം ചെയ്ത് സംസാരിച്ചു.

യുഎഇ റീജിയൻ ക്വൊയറിനൊപ്പം ഡോ. ബ്ലസൻ മേമന സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി .
ഒക്ടോബർ 13 വ്യാഴാഴ്ച മുതൽ 15 ശനിയാഴ്ച വരെ വൈകുന്നേരം 7.30 മുതൽ 10 വരെയും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 :30 മുതൽ 1 മണി വരെയും ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ വച്ച് നടന്ന കൺവെൻഷനിൽ സഭാ അംഗങ്ങളും വിശ്വാസികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു അനുഗ്രഹം പ്രാപിച്ചു.
റീജിയൻ സെക്രട്ടറി പാസ്റ്റർ ഷൈനോജ് നൈനാൻ, ജിൻസ് ജോയ് പബ്ലിസിറ്റി കൺവീനറായും പാസ്റ്റർ പി എം സാമുവൽ, മാത്യു ജോൺ, പാസ്റ്റർ സൈമൺ ചാക്കോ, ഷാജി വർഗീസ് എന്നിവർ നേതൃത്വം നൽകി.
വാർത്ത: കൊച്ചുമോൻ ആന്താര്യത്ത്, ഷാർജ

