പാസ്റ്റർ കെ.ഒ വർഗീസ് (പീച്ചി മാസ്റ്റർ - 93) കർത്തൃസന്നിധിയിൽ
പീച്ചി മാസ്റ്ററിനു (പാസ്റ്റർ കെ. ഒ. വർഗീസ്) പ്രത്യാശയോടെ വിട
സംസ്കാര ശുശ്രൂഷ ഗുഡ്ന്യൂസിൽ തത്സമയം വീക്ഷിക്കാം
https://www.youtube.com/live/ah5jySZRENw?si=TcvK57j-DUwzErpE
ഗുഡ്ന്യൂസ് ഫ്ലാഷ് ന്യൂസ് വീഡിയോ റിപ്പോർട്ട് താഴെ ലിങ്കിൽ നിന്നും വീക്ഷിക്കാം
https://youtu.be/92tDKR4TSaM?si=6kzXfH8xmk4DdCFR
തൃശൂർ : ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകനും വേദാധ്യാപകനും പ്രഭാഷകനുമായ പാസ്റ്റർ കെ. ഒ വർഗീസ് (പീച്ചി മാസ്റ്റർ - 93) മാർച്ച് 19 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. വാർദ്ധക്യ സഹജമായ അസുഖം മൂലം കുറച്ചുകാലമായി വിശ്രമത്തിലായിരുന്നു. ദീർഘകാലം ഐപിസി പീച്ചി സെൻ്റർ മിനിസ്റ്ററായിരുന്നു
സംസ്കാരം മാർച്ച് 21 ശനി രാവിലെ 8 ന്
വിലങ്ങന്നൂർ ടിപിഎം ഫെയ്ത്തുഹോമിനു എതിർവശത്തുള്ള കൺവൻഷൻ ഗ്രൗണ്ടിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് 1 ന് കണ്ണാറ സെമിത്തേരിയിൽ.
ഭാര്യ: റെയ്ച്ചൽ വർഗീസ് ആലപ്പാട്ട് ചെമ്പൻ കുടുംബാംഗം.
മക്കൾ: പാസ്റ്റർ കെ.വി.ജോസ് ( വൈസ് പ്രസിഡൻ്റ, ഐപിസി കർണാടക സ്റ്റേറ്റ് ), എൽസി തോമസ് ( മൈസൂരു), മേരി ഏലിയാസ് (തിരുവല്ല വള്ളംകുളം), പരേതനായ കെ.വി.ഏബ്രഹാം (ജോയ് )
മരുമക്കൾ: ഷൈനി ജോസ് (ബാംഗ്ലൂർ), പാസ്റ്റർ ഒ.റ്റി.തോമസ് (ഐപിസി മൈസൂരു ശുശ്രൂഷകൻ), പാസ്റ്റർ എൻ.എസ്. ഏലിയാസ് (ഐപിസി വള്ളംകുളം ശുശ്രൂഷകൻ), മിനി ഏബ്രഹാം (ബെംഗളൂരു).
വേദാദ്ധ്യാപകൻ പാസ്റ്റർ കെ.ഒ തോമസ് സഹോദരനാണ്.
സംസ്കാര ശുശ്രൂഷ തത്സമയം ഗുഡ്ന്യൂസിലൂടെ വീക്ഷിക്കാം


