ഐപിസി കേരള സ്റ്റേറ്റ്: പുത്രിക സംഘടനകളുടെ തിരഞ്ഞെടുപ്പ് ഓഗ. 5ന്; വിജ്ഞാപനം പുറത്തിറങ്ങി
കുമ്പനാട്: ഐപിസി പുത്രിക സംഘടനകളായ പി.വൈ.പി.എ., സൺഡേ സ്കൂൾ കേരള സ്റ്റേറ്റ് ഘടകത്തിന്റെ തിരഞ്ഞെടുപ്പ് ഓഗ. 5ന് കുമ്പനാട് നടക്കും. ഇലക്ഷൻ വിജ്ഞാപനം പുറത്തിറങ്ങി. ജൂൺ 23ന് ചേർന്ന സ്റ്റേറ്റ് കൗൺസിലാണ് പുത്രിക സംഘടനകളുടെ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്.
സൺഡേ സ്കൂൾ ഇലക്ഷൻ കമ്മീഷണറായി ജോൺ മാത്യുവിനേയും റിട്ടേർണിംഗ് ഓഫീസറായി ബെന്നി കൊച്ചുവടക്കേലിനെയും തിരഞ്ഞെടുത്തു. പി.വൈ.പി.എ ഇലക്ഷൻ കമ്മീഷണറായി പീറ്റർ മാത്യു കല്ലൂരിനെയും റിട്ടേർണിംഗ് ഓഫീസർമാരായി പാസ്റ്റർ സാബു ആര്യപ്പള്ളിൽ, ജോൺസൻ വർഗീസ് എന്നിവരെയും നിയമിച്ചു.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയാണ് കേരള സ്റ്റേറ്റ് ഘടകം. ഇലക്ഷൻ വിജ്ഞാപനം എല്ലാ സഭകൾക്കും അയച്ചിട്ടുണ്ടെന്നും സ്ഥിതിവിവര ഫോമും, പ്രതിനിധികളുടെ ലിസ്റ്റും വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന തീയതി പ്രകാരം കുമ്പനാട് ഐപിസി കേരള സ്റ്റേറ്റ് ഓഫീസിൽ എത്തിക്കണമെന്നും ഇലക്ഷൻ കമ്മീഷണർമാർ അറിയിച്ചു.
Advertisement


















































