ചെങ്ങന്നൂർ എ ജി സെക്ഷൻ കൺവെൻഷൻ ജനുവരി 8 മുതൽ
ചെങ്ങന്നൂർ: ചെങ്ങന്നൂർ എ ജി സെക്ഷൻ കൺവെൻഷൻ ജനുവരി 8 മുതൽ11 വരെ ചെങ്ങന്നൂർ പഴവന ഗ്രൗണ്ട് പുത്തൻ വീട്ടിൽ പടിയിൽ നടക്കും. സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ഷൈജു തങ്കച്ചൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ റ്റി.ജെ സാമുവൽ AGMDC സൂപ്രണ്ട്, പാസ്റ്റർ തോമസ് മാമൻ കോട്ടയം, സുരേഷ് ബാബു തിരുവനന്തപുരം, ജോ തോമസ് ബാംഗ്ലൂർ, പാസ്റ്റർ ബിജു തോമസ് യു.എസ്.എ, പാസ്റ്റർ കെ.സി ജോൺ വെൺമണി, പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൻ പള്ളിപ്പാട് എന്നിവർ പ്രസംഗിക്കും.
9 വെള്ളി 10 ശനി രാവിലെ 10 മുതൽ 1 മണിവരെ പവർ കോൺഫറൻസ്, 10 ശനി ഉച്ചയ്ക്ക് 2.30 മുതൽ 5 മണി വരെ C.A സൺഡേ സ്കൂൾ വാർഷിക സമ്മേളനം എന്നിവ നടക്കും.
11 ഞായർ രാവിലെ 9 മുതൽ ഒരു 1 വരെ പൊതു ആരാധനയോടുകൂടി സമാപിക്കും. സെക്ഷൻ ക്വയർ സംഗീത ആരാധനയ്ക്ക് നേതൃത്വം നൽകും. ആത്മീയ ശുശ്രൂഷകൾക്ക് സെക്ഷൻ കമ്മറ്റി നേതൃത്വം നൽകും.
വിവരങ്ങൾക്ക്: Pr James Daniel - 9895849706, Jaisu V John - 8111860700

