നൂറ്റിപത്തൊൻപതാം സങ്കീർത്തനം മനഃപാഠം ചൊല്ലി ജോനാഥൻ അലക്സ്
ന്യൂയോർക്: ന്യൂയോർക്ക് ലിറ്റിൽ ഫോക്സ് പെന്തെക്കോസ്തൽ ചർച്ചിന്റെ യുവജന വിഭാഗം നടത്തിയ സങ്കീർത്തന മനഃപാഠ യത്നത്തിൽ തെറ്റുകൂടാതെ നൂറ്റിപത്തൊൻപതാം സങ്കീർത്തനം ജോനാഥൻ അലക്സ് ഇംഗ്ലീഷിൽ പറഞ്ഞതിന് കാഷ് അവാർഡും സർട്ടിഫിക്കറ്റും കരസ്ഥമാക്കി. ഐപിസി ജനറൽ പ്രസിഡണ്ട് പാസ്റ്റർ വൽസൻ എബ്രഹാം അവാർഡ് നൽകി.
ന്യൂയോർക്കിലെ പെന്തെക്കോസ്തു സമൂഹത്തിനു സുപരിചതനായ ഗായകൻ ഫിന്നി അലെക്സിന്റെയും രൂത്ത് മാത്യുവിന്റേയും സീമന്ത പുത്രനാണ് ജോനാഥൻ. കേരളത്തിൽ വാപ്പനാൽ കുടുംബം പുത്തൻപീടിക ഐപിസി സഭാംഗങ്ങളാണ്. ചടങ്ങു നിയന്ത്രിച്ച യൂത്ത് ഡയറെക്ടർ തോമസ് ജേക്കബ്, ഗ്രാന്റ് പേരന്റ്സ് ആയ ജെസ്സി, തോമസ് മാത്യു എന്നിവരുടെ നിരന്തര പ്രോത്സാഹനം എടുത്തുപറഞ്ഞു, എല്ലാ മാതാപിതാക്കളും മാതൃകയാക്കണം എന്ന് ആശംസാ സന്ദേശത്തിൽ പറഞ്ഞു. ഈ സംരംഭത്തിൽ പങ്കെടുത്ത ഇതര കുഞ്ഞുങ്ങൾക്കും പ്രോത്സാഹന സമ്മാനങ്ങളും സഭാ ശുശ്രൂഷകൻ പാസ്റ്റർ ജയിംസ് ജോർജ് സ്പോൺസർ ചെയ്ത കാഷ് അവാർഡും നല്കി.
Advt.











