റോക്ക് ഓഫ് ദി നേഷൻസ് ചർച്ചിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന സെപ്. 21 മുതൽ
നൊവാർക്ക് (കാലിഫോർണിയ): റോക്ക് ഓഫ് ദി നേഷൻസ് സഭയുടെ (Rock of the Nations Church) ആഭിമുഖ്യത്തിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 11 വരെ നടക്കും.
പ്രാർത്ഥനാ യോഗങ്ങളുടെ ആദ്യ രണ്ടാഴ്ചകളിൽ ഓൺലൈൻ മീറ്റിംഗുകളാണ് ക്രമീകരിച്ചിരിക്കുന്നത്. വിശ്വാസികൾക്ക് ഭവനങ്ങളിൽ ഇരുന്നുകൊണ്ട് തന്നെ പ്രാർത്ഥനയുടെ ഭാഗമാകുവാൻ ഇതിലൂടെ സാധിക്കും. അവസാന ആഴ്ചയിലെ പ്രാർത്ഥനാ സഭാഹാളിൽ (13216 Fairford Ave, Norwalk, CA) നടക്കും.
അഭിഷിക്തരായ ദൈവദാസന്മാർ പ്രാർത്ഥനകൾക്കും ആരാധനയ്ക്കും നേതൃത്വം നൽകും.
പാസ്റ്റർ ഡോ. ജോയ് സി. ഡാനിയേൽ:+1 562 357 7102, സെക്രട്ടറി റെഞ്ചു അബ്രഹാം എന്നിവർ നേതൃത്വം നൽകും.
വിവരങ്ങൾക്ക്: +1 562 357 7102
വെബ്‌സൈറ്റ്: https://Rockofthenationschurch.org
ദൈവസാന്നിധ്യവും ശക്തിയും അനുഭവിച്ചറിയുന്നതിനായി സംഘടിപ്പിക്കുന്ന ഈ പ്രാർത്ഥനാനിമിഷങ്ങളിൽ പങ്കാളികളാകുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.





