ഐപിസി യുഎഇ റീജിയൻ വാർഷിക കൺവൻഷൻ നവം.19 മുതൽ
ഷാർജ: യുഎഇയിലെ വിശ്വാസ സമൂഹത്തിന്റെ ഉണർവിനും ആത്മീയ ഉന്നമനത്തിനും വഴിയൊരുക്കി ഐപിസി യുഎഇ. റീജിയൻ കൺവൻഷൻ നവംബർ 19, 20, 21 (വ്യാഴം , വെള്ളി, ശനി) ദിവസങ്ങളിൽ നടക്കും.
എല്ലാ ദിവസവും വൈകിട്ട് 7.30 മുതൽ രാത്രി 10 വരെയാണ് കൺവൻഷൻ യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പാസ്റ്റർ വിൽസൺ ജോസഫ് (ഐപിസി യുഎഇ റീജിയൻ പ്രസിഡന്റ്) ഉദ്ഘാടനം ചെയ്യും. പാസ്റ്റർ കെ. ജെ. തോമസ് കുമളി മുഖ്യസന്ദേശം നൽകും.
ബ്രദർ ലോർഡ്സൺ ആന്റണിയുടെ നേതൃത്വത്തിൽ ഐപിസി. യുഎഇ റീജിയൻ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
ഇതോടനുബന്ധിച്ച് നവംബർ 20, 21 തീയതികളിൽ (വെള്ളി , ശനി) രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1 വരെ പ്രത്യേക പവർ കോൺഫ്രൻസ് നടക്കും.
ഈ നിർമ്മിത ബുദ്ധിയുടെ യുഗത്തിലും ദൈവ ജനത്തിന്റെ ആത്മീയ കൂട്ടായ്മയുടെയും ആരാധനയുടെയും ദൈവവചന ധ്യാനത്തിന്റെയും അനുഗ്രഹീത ദിനങ്ങളായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.




