ഐപിസി ഹെബ്രോൻ  സഭയുടെ സമർപ്പണ ശുശ്രൂഷ ഒക്ടോ.18 ന്


ഐപിസി ഹെബ്രോൻ  സഭയുടെ സമർപ്പണ ശുശ്രൂഷ ഒക്ടോ.18 ന്
ad
ad
ad

പെൻസിൽവാനിയ: ഫിലാഡൽഫിയ ഐപിസി ഹെബ്രോൻ  സഭയുടെ പുതിയ കെട്ടിടത്തിന്റെ സമർപ്പണ-ആരാധനാ ശുശ്രൂഷ ഒക്ടോബർ 18 ഞായറാഴ്ച രാവിലെ 9:30-ന് നടക്കും. റവ.എം.എസ്. സാമുവൽ, പാസ്റ്റർ വി. ടി. എബ്രഹാം എന്നിവർ പ്രസംഗിക്കും. ഐപിസി ഹെബ്രോന്റെ സീനിയർ ശുശ്രൂഷകൻ റവ.ഡോ.മോനിസ് ജോർജ് നേതൃത്വം നൽകും.

വിശാലമായ ആരാധനാ ഹാൾ, കുട്ടികൾക്കായുള്ള പ്രത്യേക ആരാധനാ മുറി, ഫെലോഷിപ്പ് ഹാൾ, 150 വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യം എന്നിവ പുതിയ കെട്ടിടത്തിന്റെ പ്രത്യേകതകളാണ്. വിവരങ്ങൾക്ക്:  972-904-0994