ഒരു യാത്രയുടെ തുടക്കം

ഒരു യാത്രയുടെ തുടക്കം

സീവി: ജീവിതവും എഴുത്തും; പ്രകാശനം മെയ് 3ന് നാളെ ആൽപ്പാറയിൽ

ഗുഡ്‌ന്യൂസിന്റെ ആരംഭവും സി.വി. മാത്യുസാറിന്റെ പ്രവർത്തനങ്ങളും അനുഭവങ്ങളും വിവരിക്കുന്ന 'സീവി: ജീവിതവും എഴുത്തും' എന്ന പുസ്തകത്തിൽ നൂറിലധികം പ്രമുഖ വ്യക്തികൾ ഓർമകൾ പങ്കിട്ടിട്ടുണ്ട്.

(പുസ്തകത്തിലെ ഒരു ഭാഗമാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്)

1982. ഞാൻ ഇന്ത്യാ എവരിഹോം ക്രൂസേഡിൽ പ്രവർത്തി ക്കുന്ന കാലം. സിലോൺ എവരിഹോം ക്രൂസേഡ് സംഘടിപ്പിച്ച ഒരു ട്രെയിനിങ്ങ് പ്രോഗ്രാമിൽ പങ്കെടുക്കാൻ ഇന്ത്യയിൽ നിന്നു രണ്ടുപേർക്ക് അവസരം നൽകി. എന്നെക്കാൾ സീനിയറായ പലരും കേരളാ ഓഫീസിൽ ഉണ്ടായിരുന്നെങ്കിലും പാസ്പോർട്ട് റെഡിയായുണ്ടായിരുന്ന എന്നെ അതിനായി നിയോഗിച്ചു. മദ്രാസ് ഓഫീസിലെ ഒരു സഹോദരനായിരുന്നു സഹയാത്രികൻ. ഞാൻ മദ്രാസിലെത്തി. തോമസ് കുക്ക് കമ്പനിയിൽ നിന്നു കുറെ സിലോൺ കറൻസി സംഘടിപ്പിച്ചു. ട്രെയിനിൽ രാമേശ്വര ത്തേക്കും അവിടെനിന്നു ചെറിയ കപ്പലിൽ കൊളംബോയി ലേക്കുമായിരുന്നു യാത്ര. ഞങ്ങൾ രാമേശ്വരത്തെത്തിയപ്പോ ഴേക്കും ഫെറിയിലെ സീറ്റ് ഫുൾ ആയി. രണ്ടുദിവസം അവിടെ തങ്ങിയശേഷം അടുത്ത കപ്പലിൽ ആഗസ്റ്റ് 16 നു യാത്രതിരിച്ചു. സിലോണിലെ പ്രവർത്തകർക്കായുള്ള ഒരാഴ്‌ചത്തെ ട്രെയിനിങ്ങ് പ്രോഗ്രാം. ഞങ്ങൾ അതിഥികൾ ആയിരുന്നു. സിലോൺ ഒന്നു ചുറ്റിക്കറങ്ങുന്നതിനുള്ള സംവിധാനം അവിടെത്തന്നെ ഡയറക്ടർ മിസ്റ്റർ തേവബാലസിംഗം ഒരുക്കിത്തന്നു. മലമടക്കുകളിലൂടെയും നഗരപ്രാന്തങ്ങളിലൂടെയുമുള്ള യാത്ര അവിസ്‌മരണീയമായ അനു ഭവങ്ങൾ നൽകി.

പ്രതീക്ഷിച്ചതിലും വൈകി സിലോണിൽ എത്തിയ ഞങ്ങ ളോട് യാത്രാവിവരങ്ങൾ ചോദിച്ചറിഞ്ഞ അവിടത്തെ ഡയറക്‌ടർ വിമാനത്തിൽ മടങ്ങാനുള്ള കാര്യങ്ങൾ ചെയ്‌തുതന്നു. എനിക്കുതിരുവനന്തപുരത്തേക്കും സുഹൃത്തിനു മദ്രാസിലേക്കും. തീർത്തും അപ്രതീക്ഷിതമായ ആദ്യവിദേശം, കപ്പൽ, വിമാനയാത്രകൾ തികച്ചും ഉദ്വേഗം നിറഞ്ഞതായിരുന്നു.

ഇന്നത്തെ സ്‌ക്രീനിംഗ് സംവിധാനങ്ങൾ ഇല്ലാതിരുന്ന അക്കാ ലത്ത് യാത്രക്കാരുടെ പെട്ടികൾ തുറന്നു പരിശോധിക്കുകയായി രുന്നു രീതി. സിലോൺ ഓഫീസിൽ നിന്ന് വായിക്കാൻ ലഭിച്ച 'ഔവർ ഡെയിലി ബ്രെഡ്' വിമാനത്തിൽ കയറാൻ സമയത്ത് കൈയിൽ കരുതിയ പെട്ടിയുടെ ഏറ്റവും മുകളിൽ വെച്ചിരുന്നു. പെട്ടിതുറന്ന ഉദ്യോഗസ്ഥൻ ഡെയിലി ബ്രെഡ് കൈയിലെടുത്തിട്ട് എന്നെയൊന്നു നോക്കി. യാത്രോദ്ദേശ്യം തിരക്കിയശേഷം എന്തൊക്കെ വാങ്ങിയിട്ടുണ്ടെന്നു ചോദിച്ചു. കാബിൻ ബാഗേജ് പരതുകയോ ലഗേജ് ബോക്‌സ് തുറക്കുകയോ ചെയ്യാതെ യാത്രാ നുമതി നൽകി. അന്നു ദൈവമക്കളെക്കുറിച്ചു മതിപ്പുണ്ടായിരു ന്നതുകൊണ്ടും അവർ പറയുന്നത് വിശ്വസിക്കാമെന്ന് ഉറപ്പുള്ളതുകൊണ്ടായിരുന്നു അത്. അന്നത്തെയും ഇന്നത്തെയും വിശ്വ സികളെക്കുറിച്ചു ലോകർക്കുള്ള മതിപ്പ് താരതമ്യപ്പെടുത്താൻ ഈ സംഭവം എനിക്കു പലപ്പോഴും പ്രേരകമായിത്തീർന്നിട്ടുണ്ട്.

എൻ്റെ അമേരിക്കൻ യാത്ര ഇതിലും അപ്രതീക്ഷിതമായിരു ന്നു. ഞാനതു സ്വപ്‌നംപോലും കാണാതിരുന്ന സമയം. അന്നത്തെ പിവൈപിഎ പ്രവർത്തനങ്ങളും യുവജനകാഹളവും മറ്റും കുറേ സുഹൃത്തുക്കളെ എനിക്കു നൽകിയിട്ടുണ്ട്. കുമ്പനാട് വർഷവൻഷനിൽ പിവൈപിഎയുടെ സ്റ്റാളിൽ എല്ലാവും ഞാനുണ്ടാകും. ഒരു ദിവസം സ്റ്റാളിൽ വന്ന ബ്രദർ സണ്ണി കൊടുന്തറ കുശലപ്രശ്‌നത്തിനുശേഷം എന്നോടു ചോദിച്ചു: 'മാത്യുസാറിനോടൊപ്പം പിവൈപിഎയിൽ പ്രവർത്തിച്ച എല്ലാവരും അമേരിക്കയിൽ വന്നിട്ടുണ്ട്. സറെന്താ ഇതുവരെ അതിനു ശ്രമിക്കാത്തത്?' എൻ്റെ മറുപടി മൗനമായിരുന്നു. 'സാർ, അമേരിക്കയിൽ വരണം- പാസ്പോർട്ടിൻ്റെ ഒരു കോപ്പി എനിക്കു തരണം'. സ്റ്റാളിൽ വരുന്ന പലരും ഭംഗിവാക്കുപറഞ്ഞ് സ്ഥലം വിടുക പതിവായിരുന്നതുകൊണ്ട് ഞാൻ ആ കഥയെ മറന്നു.

1989 ൽ ഡാളസിൽ നടന്ന മലയാളി പെന്തെക്കോസ്തു കോൺഫ്രാൻസിനു ഏതാനും ആഴ്‌ചകൾക്കു മുമ്പ് കഞ്ഞിക്കുഴിശാലേംപ്രസിൽ ഒക്കലഹോമയിൽ നിന്നുവന്ന ഒരാൾ എന്റെ വിലാസമെഴുതിയ ഒരു മഞ്ഞക്കവർ നൽകിയിട്ട് അതു അത്യാവ ശ്യമായി എന്നെ ഏല്പിക്കണമെന്നു പറഞ്ഞു. അമേരിക്കൻ വിസ യ്ക്കുള്ള കടലാസുകളും ക്ഷണക്കത്തുമായിരുന്നു അത്. വി. എം. മാത്യുസാറും മറ്റുപല സുഹൃത്തുക്കളും നിർബന്ധിച്ചതു കൊണ്ട് ഞാൻ മദ്രാസിൽ വിസയ്ക്ക് അപേക്ഷ നൽകാൻ പോയി. ഇന്നത്തെപ്പോലെ അപ്പോയിൻ്റ് മെൻ്റൊന്നും അന്നില്ല. രാവിലെ ചെന്നു എംബസിയുടെ മതിൽക്കെട്ടിനു പുറത്ത് ക്യൂനിന്ന് അക ത്തുകയറുക. വിസ അനുവദിക്കുമെങ്കിൽ അന്നുതന്നെ കിട്ടും. അല്ലെങ്കിൽ പാസ്പോർട്ട് തിരികെത്തരും. എന്തൊക്കെ രേഖകൾ ആവശ്യമാണെന്നുപോലും എനിക്കു നിശ്ചയമുണ്ടായിരുന്നില്ല. ഓഫീസർ എന്റെ ഫയൽ നോക്കിയിട്ട് ഒരു 'അഫിഡവിറ്റ്' കൂടെ വരുത്തിത്തരണമെന്നു പറഞ്ഞ് അന്ന് പറഞ്ഞയച്ചു. വിസ ലഭിച്ചോ എന്നറിയാൻ ബ്രദർ സണ്ണി അടുത്തദിവസം ഫോൺ ചെയ്ത‌പ്പോൾ എംബസിയിൽ നിന്നു കിട്ടിയ മറുപടി ഞാൻ പറ ഞ്ഞു. മൂന്നുനാലു ദിവസത്തിനകം നാട്ടിലേക്കു വന്ന തൻ്റെ സഹോദരന്റെ കൈവശം അദ്ദേഹം അഫിഡവിറ്റ് കൊടുത്തയ ച്ചു. അതുമായി ഒരുപ്രാവശ്യം കൂടെ എംബസിയിൽ പോയി. ഒരു വർഷത്തെ വിസയുമായാണു ഞാൻ മടങ്ങിയത്.

അടുത്തയാഴ്‌ച തന്നെ ഡാളസിലേക്കു യാത്രയായി. യാതൊരു മുൻപരിചയവുമില്ലാതിരുന്നതുകൊണ്ട് അൽപം ബുദ്ധി മുട്ടുകളുണ്ടായിരുന്നു, ബോംബെയിൽ ഡൊമസ്റ്റിക് എയർപോർട്ടിൽ നിന്നു ഇൻ്റർനാഷണലിലേക്കുള്ള യാത്ര ഓർക്കാൻപോലും പ്രയാസമാണ്. പുറത്തിറങ്ങുമ്പോഴേക്കും ടാക്സിക്കാർ വളയും. പരിചയമില്ലാത്തവർ അതിലെങ്ങാനും കയ റിപ്പോയാൽ നാടുമുഴുവൻ ചുറ്റിവളച്ചശേഷം ചോദിക്കുന്ന വാട കകേട്ടാൽ തലചുറ്റും. എയർപോർട്ടിലേക്ക് ബസ്‌സർവീസുണ്ട്. പക്ഷെ, ദൂരെ മാറിക്കിടക്കുന്ന അതിൽ ലഗേജുമായി കയറിപ്പ റ്റുക എളുപ്പമല്ല. സഹായത്തിനായി എത്തുന്നവരിലും, ബസിലെ 'കിളി'കളിലും മറ്റും മലയാളികളാണെങ്കിലും അവർ നമ്മെ ക ണ്ടാൽ ഹിന്ദിയിലേ സംസാരിക്കൂ. ഇൻ്റർനാഷണലിലെ കടമ്പ കളും ആദ്യയാത്രക്കാരെ കുഴയ്ക്കുന്നവയാണ്. പൂട്ടിക്കെട്ടി സുരക്ഷിതമാക്കിയ പെട്ടി തുറന്നു പരിശോധിച്ചശേഷം വീണ്ടും അടുക്കിക്കെട്ടാൻ മിക്കവരും പെടാപ്പാടുപെടുന്നത് കണ്ടു.

ന്യൂയോർക്കിൽ രാത്രി എട്ടുമണിക്കെത്തുമെന്നാണ് ടിക്കറ്റിൽനിന്നു മനസ്സിലായത്. വിമാനം ഇറങ്ങാൻ പോകുന്നുവെന്ന അറിയിപ്പു വന്നപ്പോൾ ജനലിലൂടെ പുറത്തേക്കു നോക്കി, നാലു മണിയായ പ്രതീതി. വിമാനം നേരത്തെ എത്തിയോ, അതോ എയർപോർട്ട് മാറിപ്പോയോ, സംശയങ്ങൾ ബാക്കിയായി. അവിടെ അപ്പോൾ ഒൻപതു മണിക്കുശേഷമേ ഇരുട്ടുപരക്കൂ എന്നു പിന്നീടാണു മനസിലായത്. ന്യൂയോർക്ക് നഗരത്തിൻറെ ആകാ ശക്കാഴ്ചയും അമ്പരപ്പിക്കുന്നതാണ്. തലങ്ങും വിലങ്ങുമുള്ള റോഡുകളിലൂടെ ആ സമയത്തും വിളക്കുതെളിയിച്ചു നിരങ്ങി നീങ്ങുന്ന കാറുകൾ, ദീപപ്രഭയിൽ കുളിച്ചുനിൽക്കുന്ന മഹാനഗരം.

കസ്റ്റംസ് കടമ്പകടന്നു വെളിയിൽ വന്നു. പരിചയമുള്ള ഒരാൾപോലും അവിടെയില്ല. ആദ്യയാത്രക്കാരെ അമ്പരപ്പിക്കുന്ന തിക്കുംതിരക്കും. തുടർയാത്ര അമേരിക്കൻ എയർലൈൻസിലാ ണ്. ബസ്ബേയിൽ കുറെനേരം കാത്തുനിന്നു കാര്യങ്ങൾ ഏറെ ക്കുറെ മനസിലാക്കിയശേഷം എയർപോർട്ട് സർക്കുലർ ബസിൽ കയറി ഏറെനേരം സഞ്ചരിച്ചശേഷമാണ് അമേരിക്കൻ ടെർമിനൽ കണ്ടത്. അവിടെയിറങ്ങി. അവിടെ പലർക്കും നമ്മുടെ ഇംഗ്ലീഷ് മനസിലാവുകയില്ല. അവരുടെ സംസാരത്തിൽ ഒരക്ഷരംപോലും നമുക്കും. കൗണ്ടറിൽ എത്തിയശേഷം യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല. അവിടുത്തെ സ്റ്റാഫിന്റെയും എയർ ഹോസ്റ്റസിന്റെയും മറ്റും സൗമ്യമായ പെരുമാറ്റം എല്ലാ അമ്പരപ്പും മാറ്റിക്കളഞ്ഞു.

ഡാളസിൽ ഇറങ്ങിയപ്പോൾ അവിടത്തെ ഗുഡ്‌ന്യൂസ് കോഓർഡിനേറ്റർ ബ്രദർ റെജി ഏബ്രഹാം എന്നെ സ്വീകരിക്കാൻ കാത്തുനിന്നിരുന്നു. ഒരു യാത്രയുടെ തുടക്കം

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement