യേശു അവഗണിക്കപ്പെട്ടവരെ ഉപയോഗിക്കുന്നു : പാസ്റ്റർ എൻ.സി. ഫിലിപ്പ്
ഐ.പി.സി ബാംഗ്ലൂർ നോർത്ത് സെന്റർ കൺവൻഷന് അനുഗ്രഹീത തുടക്കം
വാർത്ത: ചാക്കോ കെ തോമസ് , ബാംഗ്ലൂർ
ബെംഗളുരു: യേശു അവഗണിക്കപ്പെട്ടവരെ ഉപയാഗിക്കുന്നുവെന്നു ഐപിസി ബാംഗ്ലൂർ നോർത്ത് സെന്റർ പ്രസിഡന്റ് പാസ്റ്റർ. എൻ.സി.ഫിലിപ്പ് പ്രസ്താവിച്ചു. എം എസ് പാളയ കളത്തൂർ ഗാർഡൻസിന് സമീപം കിംങ്ങ്സ് ഫാം ഓഡിറ്റോറിയത്തിൽ ആരംഭിച്ച ബാംഗ്ലൂർ നോർത്ത് സെൻ്റർ കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർത്താവ് അവഗണിക്കപ്പെട്ട ഭൂപ്രദേശമായ നമ്പരത്തിൽ താമസിക്കുകയും അവിടുത്തെ നാമത്താൽ ആ പ്രദേശത്തിൻ്റെ മഹിമ വർധിപ്പിക്കുകയും ചെയ്തു. നസറെത്തിൽ നിന്നു നന്മയുണ്ടാകുമോ എന്നു പരിഹസിച്ച സ്ഥാനത്തു ഇന്നത് ശക്തിയുടെ പര്യായമായി പരിലസിക്കുന്നു. നസറായനായ യേശു ഇന്ന് ആളുകളെ വിടുവിക്കുന്നവനാണ്. അതിനാൽ യേശുവിൽ ആശ്രയിക്കുന്നവർ സ്വന്തം ശക്തിഹീനതയെ ധീരമായി മറികടക്കുന്നവരാകുമെന്നും അദ്ദേഹം പറഞ്ഞു.
പാസ്റ്റർ എം.ഡി.വർഗീസ് അധ്യക്ഷനായിരുന്നു. പാസ്റ്റർ ജെയ്മോൻ ഏബ്രഹാം (തിരുവല്ല) മുഖ്യ പ്രഭാഷണം നടത്തി. പാസ്റ്റർ ലിജു കോശിയുടെ നേതൃത്വത്തിൽ ഡിസ്ട്രിക്റ്റ് പി.വൈ.പി.എ ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു .
പാസ്റ്റർ ജെയ്മോൻ ഏബ്രഹാം പ്രസംഗിക്കുന്നു
നവം.15 (ശനി) രാവിലെ 10 മുതൽ 1 വരെ പ്രത്യേക ഉണർവ് യോഗവും ഉച്ചയ്ക്ക് 2 ന് പിവൈപിഎ ,സൺഡേ സ്ക്കൂൾ വാർഷിക സമ്മേളനം, വൈകിട്ട് 6ന് സുവിശേഷയോഗം ഗാനശുശ്രൂഷ എന്നിവ നടക്കും. പാസ്റ്റർ പി.സി. ചെറിയാൻ റാന്നി പ്രസംഗിക്കും. നവം.16 ഞായറാഴ്ച രാവിലെ 9.30 ന് നോർത്ത് സെൻ്ററിന് കീഴിലുള്ള സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും. ഐപിസി കർണാടക സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് പാസ്റ്റർ കെ.വി.ജോസ്, പാസ്റ്റർ പി.സി.ചെറിയാൻ, പാസ്റ്റർ എൻ.സി.ഫിലിപ്പ് എന്നിവർ സംയുക്ത ആരാധനയിൽ പ്രസംഗിക്കും.
പാസ്റ്റർമാരായ ലാൻസൺ പി.മത്തായി ( സെക്രട്ടറി), വിനോയ് ജോസഫ് (പബ്ലിസിറ്റി കൺവീനർ)എന്നിവർ കൺവൻഷന് നേതൃത്വം നൽകുന്നു.
Advt.
























