ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ തിരഞ്ഞെടുപ്പ് ജൂൺ 10 ന്
കുമ്പനാട്: ഇന്ത്യ പെന്തകോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് വാർഷിക പൊതുയോഗവും 2026-2029 ടേമിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ജൂൺ 10 ബുധനാഴ്ച്ച രാവിലെ 9ന് മുട്ടുമൺ ഐ.സി.പി.എഫ് മൗണ്ട് ഒലിവ് ക്യാംപ് സെൻ്ററിൽ നടക്കും. 9 മണിക്ക് പൊതുയോഗവും 11 മണി മുതൽ 3 മണി വരെ ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പും നടക്കും.
പൊതുയോഗത്തിൽ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.സി.തോമസ് അധ്യക്ഷത വഹിക്കും. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ റിപ്പോർട്ടും ട്രഷറർ പി.എം.ഫിലിപ്പ് വരവു ചിലവു കണക്കും അവതരിപ്പിക്കും.
അന്നു തന്നെ വോട്ടെണ്ണലും ഉണ്ടാകും. ഇലക്ഷൻ കമ്മീഷണറായി ജോൺ തോമസിനെയും റിട്ടേണിങ്ങ് ഓഫീസർമാരായ ജോൺ മാത്യു, ബെന്നി കൊച്ചുവടക്കേൽ, കെ.എസ്.ജോസ് എന്നിവരെയും നിയമിച്ചു.
ഏലൂർ രജിസ്ട്രാർ അംഗീകരിച്ച് സാക്ഷ്യപ്പെടുത്തിയ 2002 ലെ ഐ.പി.സി ഭരണഘടന പ്രകാരമാകും തിരഞ്ഞെടുപ്പ് നടക്കുക.
2026 വരെയുള്ള അംഗത്വം പുതുക്കി രജിസ്റ്റർ ചെയ്ത സഭകളിൽ നിന്നുള്ള പ്രതിനിധികൾക്കും കേരള സ്റ്റേറ്റിൻ്റെ അംഗീകാരമുള്ള ശുശ്രൂഷകന്മാർക്കും ജനറൽബോഡിയിൽ പങ്കെടുക്കാം.
ജൂൺ 2 (ചൊവ്വ) വരെ ഹെബ്രോൻപുരത്തിന് എതിർവശത്തുള്ള സ്റ്റേറ്റ് ഓഫീസിൽ അംഗത്വ ഫീസും ഫോമും നൽകാം. കൂടാതെ വിവിധ ജില്ലകളിൽ മെംമ്പർഷിപ്പ് ഫോമുകൾ ഫീസ് സഹിതം ശേഖരിക്കാൻ കൗൺസിൽ അംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ശേഖരിക്കുന്ന സമയത്ത് തന്നെ രസീതും നൽകുന്നതാണ്.
ജൂൺ 2 ചൊവ്വ മുതൽ 4 വ്യാഴം വരെ 3 മണിക്ക് മുൻപ് നാമനിർദ്ദേശപത്രിക വാങ്ങുകയും തിരികെ നൽകുകയും ചെയ്യാം. ജൂൺ 5 ന് സ്ഥാനർത്ഥി ലിസ്റ്റ് പ്രസിദ്ധീകരിക്കും. വോട്ടെടുപ്പ് ദിവസം (ജൂൺ 10 ബുധൻ) എത്തുന്നവർ ഫോട്ടോ പതിച്ച പ്രതിനിധി ഫോമും പാസ്റ്റേഴ്സ് ഐ.ഡി കാർഡും സർക്കാർ തിരിച്ചറിയൽ രേഖ ഏതെങ്കിലും കരുതേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് ഫോൺ നമ്പർ: 83048 85828
Advertisement





































സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































