ഐപിസി കുടുംബ സംഗമം പ്രയർ ലൈൻ: പാസ്റ്റർ ജെയിംസ് ജോർജ് പ്രസംഗിക്കും

ഐപിസി കുടുംബ സംഗമം  പ്രയർ ലൈൻ: പാസ്റ്റർ ജെയിംസ് ജോർജ് പ്രസംഗിക്കും
ad
ad
ad

നിബു വെള്ളവന്താനം (നാഷണൽ മീഡിയ കോർഡിനേറ്റർ)

ഫ്ളോറിഡ: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ 21-മത് നോർത്ത് അമേരിക്കൻ ഫാമിലി കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രാർത്ഥനാ സഹകാരികളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രവർത്തനം ആരംഭിച്ചു. പ്രയർ ലൈനിൽ ലേക്ക് ലാന്റ് എബനേസർ ഐപിസി സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജെയിംസ് ജോർജ് പ്രസംഗിക്കും. 

പ്രാർത്ഥനാ വിഷയങ്ങൾക്കായുള്ള പ്രയർ ലൈൻ ആഗസ്റ്റ് 20 ന് വ്യാഴാഴ്ച ഈസ്റ്റേൺ ടൈം വൈകിട്ട് 9 മുതൽ 10 വരെ നടക്കുമെന്ന് നാഷണൽ പ്രയർ കോർഡിനേറ്റർ പാസ്റ്റർ ഏബ്രഹാം മാത്യു അറിയിച്ചു.

സും പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്ന പ്രാർത്ഥന യോഗത്തിൽ 4052 094 084 എന്ന നമ്പരിൽ ' IPC 'എന്ന പാസ് വേഡ് ഉപയോഗിച്ച് പ്രവേശിക്കാം.

അമേരിക്കയിലും കാനഡയിലുമുള്ള നിരവധി പ്രാർത്ഥന സഹകാരികൾ പങ്കെടുക്കും. എബനേസർ ചർച്ച് ക്വയർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

" ആത്മ നിറവിൻ ജീവിതം " എന്നതാണ് കോൺഫ്രൻസ് ചിന്താവിഷയമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ലോക വിനോദ സഞ്ചാരികൾക്ക് ഏറെ പ്രീയപ്പെട്ട ഫ്ളോറിഡയിലെ ഒർലാന്റോ പട്ടണത്തിൽ വെച്ചാണ് 2027 ജൂലൈ ഒന്ന് മുതൽ 4 വരെ ഐ.പി.സി ഫാമിലി കോൺഫ്രൻസ് നടക്കുന്നത്.

കോൺഫ്രൻസിന്റെ ദേശീയ ഭാരവാഹികളായി പാസ്റ്റർ റോയി വാകത്താനം (നാഷണൽ ചെയർമാൻ),  രാജൻ ആര്യപ്പള്ളിൽ (നാഷണൽ സെക്രട്ടറി),  സാക് ചെറിയാൻ (നാഷണൽ ട്രഷറാർ), കൊച്ചുമോൾ ജെയിംസ് (ലേഡീസ് കോർഡിനേറ്റർ), ജോമി ജോർജ് (യൂത്ത് കോർഡിനേറ്റർ),  നിബു വെള്ളവന്താനം (മീഡിയ കോർഡിനേറ്റർ), പാസ്റ്റർ ഏബ്രഹാം മാത്യു (പ്രയർ കോർഡിനേറ്റർ) എന്നിവർ പ്രവർത്തിക്കുന്നു.

വിവരങ്ങൾക്ക്: പാസ്റ്റർ ഏബ്രഹാം മാത്യൂ 267 - 575 - 2555