ഐപിസി ഫാമിലി കോൺഫറൻസ്: രജിസ്ട്രേഷൻ കിക്കോഫ് ഡാളസിൽ
വാർത്ത: നിബു വെള്ളവന്താനം (നാഷണൽ മീഡിയ കോർഡിനേറ്റർ)
ഡാളസ്: ഐപിസി നോർത്ത് അമേരിക്കൻ ഫാമിലി കോൺഫറൻസിന്റെ (IPCNAFC) രജിസ്ട്രേഷൻ കിക്കോഫും സംഗീത സായ്ഹാനവും നവംബർ 15 ഞായറാഴ്ച വൈകിട്ട് 5:30-ന് ഡാളസിലെ ഫിലാഡൽഫിയ പെന്തക്കോസ്തൽ ചർച്ച് ഓഫ് ഡാളസിൽ (7200 Rowlett Rd, Rowlett, TX 75089) നടക്കും.
പാസ്റ്റർ കെ. ജോയി (ഡാളസ്) മുഖ്യ വചന സന്ദേശം നൽകും. ബ്രദർ ജിനു വർഗീസും വർഷിപ്പ് ടീമും സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
ഡാളസിലും പരിസര പ്രദേശങ്ങളിലുമുള്ള ഐ.പി.സി സഭാ ശുശ്രൂഷകന്മാരും സഭാ പ്രതിനിധികളും യോഗത്തിൽ സംബന്ധിക്കും
നാഷണൽ പ്രതിനിധി ബ്രദർ ജോൺ വർഗീസ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. നാഷണൽ കൺവീനർ പാസ്റ്റർ റോയ് വാകത്താനം, നാഷണൽ സെക്രട്ടറി ബ്രദർ രാജൻ ആര്യപ്പള്ളിൽ , നാഷണൽ ട്രഷറർ ബ്രദർ സാക്ക് ചെറിയാൻ, നാഷണൽ യൂത്ത് കോർഡിനേറ്റർ ബ്രദർ ജോമി ജോർജ്, നാഷണൽ ലേഡീസ് കോർഡിനേറ്റർ സിസ്റ്റർ കൊച്ചുമോൾ ജെയിംസ് എന്നിവർ കോൺഫറൻസ് സംബന്ധിച്ച വിശദീകരണങ്ങൾ നൽകും.
ലോക വിനോദ സഞ്ചാരികൾ ഏറെ ഇഷ്ടപ്പെടുന്ന ഫ്ളോറിഡയിലെ ഡിസ്നി വേൾഡിനു സമീപമുള്ള ഹിൽട്ടൻ ഹോട്ടൽ സമുച്ചയത്തിലാണ് (1751 Hotel Plaza Blvd, Lake Buena Vista, Orlando, FL 32830) 2027 ജൂലൈ 1 മുതൽ 4 വരെ 21-ാമത് ഐപിസി നോർത്ത് അമേരിക്കൻ ഫാമിലി കോൺഫറൻസ് നടത്തപ്പെടുന്നത്.




