റവ. ജോർജ് മാത്യു പുതുപ്പള്ളിയുടെ അമ്പതാമത്തെ പുസ്തകം 'സാധു സുന്ദർസിംഗ് ജീവചരിത്രം' പ്രകാശനം ചെയ്തു
കൊച്ചി: റവ.ജോർജ് മാത്യു പുതുപ്പള്ളിയുടെ അമ്പതാമത്തെ പുസ്തകമായ 'സാധു സുന്ദർസിംഗ് ഭാരതത്തിന്റെ അപ്പൊസ്തലൻ' പരിഷ്കരിച്ച സമ്പൂർണ ജീവചരിത്രം ജൂൺ 28 ഞായർ കളമശേരി ഫെയ്ത് സിറ്റി ചർച്ചിൽ സീനിയർ പാസ്റ്റർ ബാബു ജോൺ, പാസ്റ്റർ പി.ആർ ബേബിയുടെ സഹധർമിണി ഗ്രേസി ബേബിക്കു നൽകി പ്രകാശനം ചെയ്തു. ക്രൈസ്തവ ലോക ത്തെ മികച്ച എഴുത്തുകാരനും പ്രസംഗകനും ഗ്രന്ഥകാരനുമാണ് റവ.ജോർജ് മാത്യു പുതുപ്പള്ളി.
ഇന്ത്യ കണ്ടിട്ടുള്ളതിൽ ഏറ്റവും സ്വാധീനശക്തിയുള്ള ക്രിസ്ത്യൻ മിഷണറിമാരിൽ ഒരാളായിരുന്നു സാധു സുന്ദർ സിംഗ് (1889 - 1929). ഭാരതീയ സംസ്കാരവും ക്രിസ്തീയ വിശ്വാസവും തമ്മിൽ കൂട്ടിയിണക്കി, ഒരു സന്യാസിയുടെ വേഷത്തിൽ സുവിശേഷം പ്രസംഗിച്ചതിനാലാണ് അദ്ദേഹം 'സാധു' എന്ന് അറിയപ്പെട്ടത്. ക്രൈസ്തവ ചരിത്രത്തിൽ ഏറെ ശ്രദ്ധേയനായായിരുന്ന സാധു സുന്ദർസിംഗിൻ്റെ അനുഭവങ്ങൾ ഏതൊരു വായനക്കാരനെയും ദൈവത്തിലേക്ക് അടുപ്പിക്കും.
പുസ്തകം തപാലിലും ലഭ്യമാണ്. പേജ് 284, വില 280 രൂപ. കോപ്പികൾക്ക് : ബർശേബ ബൈബിൾ വേൾഡ്, പാലാരിവട്ടം പി ഒ, കൊച്ചി 682025. ബർശേബ ബൈബിൾ വേൾഡ്, കുമ്പനാട് പി ഒ, തിരുവല്ല. മൊബൈൽ : 9946205428 / 7907946006. ഇമെയിൽ : shajanbbw@gmail. com

